ADVERTISEMENT

ചൈനയിലെ ഹെബി പ്രവിശ്യയിലാണ് ഒരു കർഷകൻ ഇരട്ടത്തലയുള്ള പാമ്പിനെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഷെങ്ഷു എന്ന കർഷകന്‍ ഇരട്ടത്തലയൻ പാമ്പിനെ വീടിനുള്ളിൽ നിന്നും പിടികൂടിയത്. പിടികൂടിയ പാമ്പിനെ ഇയാൾ ഒരു മൺകുടത്തിനുള്ളിലായിരുന്നു സൂക്ഷിച്ചത്.

ഇരട്ടത്തലയൻ പാമ്പിനെ കിട്ടിയതറിഞ്ഞ് ഷെങ്ഷുവിന്റെ വീട്ടിയേക്ക് വൻ ജനപ്രവാഹമായിരുന്നു. ഗ്രാമത്തിലുള്ള എല്ലാവരും തന്നെ അപൂർവ പാമ്പിനെ കാണാനായി ഇവിടേക്കെത്തി. കാണാനെത്തിയ ആളുകളെയെല്ലാം മൺകുടത്തിന്റെ മൂടിതുറന്ന് പാമ്പിനെ കാണിച്ചുകൊടുത്തു.

എന്നാൽ കാണികളുടെ തിരക്കിനിടയിൽ ഒരു കുട്ടിയുടെ കാൽതട്ടി മൺകുടം പൊട്ടിയതോടെ പാമ്പ് വയലിലേക്ക് രക്ഷപെട്ടു. ഈ ഇരട്ടത്തലയൻ പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കഴിഞ്ഞ മാസം യുഎസിൽ നിന്ന് റാറ്റിൽ സ്നേക്ക് വിഭാഗത്തിൽ പെട്ട ഒരു ഇരട്ടത്തലയൻ പാമ്പിനെ കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com