sections
MORE

അഭ്യാസപ്രകടനത്തിനിടയിൽ കരടിയുടെ അപ്രതീക്ഷിത ആക്രമണം; നടുങ്ങിവിറച്ച് കാണികൾ, ദൃശ്യങ്ങൾ

Bear attack on Russian handler
SHARE

സർക്കസിനിടയിൽ പരിശീലകനെ ആക്രമിച്ച കരടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വടക്കൻ റഷ്യയിലെ ഒരു നഗരമായ ഓലോനെറ്റ്സിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.

കുട്ടികളും മുതിർന്നവരുമുൾപ്പെടുന്ന നിറഞ്ഞ സദസ്സിൽ നടന്ന അഭ്യാസപ്രകടനത്തിനിടയിലാണ് അപ്രതീക്ഷിതമായി കരടി അക്രമാസക്തനായത്. പിൻകാലിൽ നിവർന്ന് നിന്ന് കൈവണ്ടിയുമായി മുന്നോട്ടുവന്ന കരടി പരിശീലകനെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. പരിശീലകനെ വലിച്ചു താഴെയിട്ട കൂറ്റൻ കരടി അയാളുടെ മുകളിൽ കയറിയിരുന്നും ആക്രമിച്ചു. 

കൂടെയുണ്ടായിരുന്ന മറ്റൊരാൾ കരടിയെ തൊഴിച്ചു മാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടം കണ്ടു നടുങ്ങിയ കാണികൾ രക്ഷപെടാൻ തിരക്കു കൂട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയായിരുന്നു സർക്കസ് പ്രദർശനം. സുരക്ഷാവേലിപോലും ഇല്ലാതെയായിരുന്നു അപകടകാരിയായ മ‍ൃഗത്തെയും കൊണ്ടുള്ള പ്രകടനം. അപകടത്തിൽ പരിശീലകന് സാരമായ പരുക്കേറ്റു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA