sections
MORE

ആനയുടെ കഴുത്തില്‍ കമ്പി ചുറ്റി;കാട്ടുകൊമ്പൻ ചരിഞ്ഞത് സോളാർ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ്

Elephant dies trying to cross solar fence in wayanad
തോട്ടാമൂല പൂതമൂല വനാതിര്‍ത്തിയില്‍ സോളര്‍ വൈദ്യുതി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കൊമ്പൻ
SHARE

വനംവകുപ്പ് സ്ഥാപിച്ച സോളാർ വൈദ്യുതിവേലിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. വയനാട് വന്യജീവി  സങ്കേതത്തിൽ മുത്തങ്ങ റേഞ്ചിൽപെട്ട തോട്ടാമൂല പൂതമൂല വനാതിർത്തിയിലാണ് കാട്ടാനയെ ഇന്നലെ രാവിലെ ചരിഞ്ഞ നിലയിൽ കണ്ടത്. ആനയുടെ കഴുത്തില്‍ സോളാര്‍ വേലിയുടെ കമ്പി ചുറ്റിക്കിടക്കുന്ന നിലയിലായിരുന്നു.

വനാതിര്‍ത്തിയിലെ കിടങ്ങും ശേഷമുള്ള സോളാര്‍ വേലിയും മറികടക്കാനുള്ള ശ്രമത്തിനിടെ വീണു പോയ ആനയുടെ കഴുത്തില്‍ സോളാര്‍ കമ്പികള്‍ ചുറ്റുകയും പിന്നീട് തുടര്‍ച്ചയായി വന്ന വൈദ്യുതി പ്രവാഹത്തില്‍ ചരിയുകയുമായിരുന്നെന്നാണ് കരുതുന്നതെന്ന് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി. സുനില്‍കുമാര്‍ പറഞ്ഞു.

സാധാരണയായി വൈദ്യുതി വേലിയില്‍ തട്ടിയാല്‍ മൃഗങ്ങള്‍ പെട്ടെന്നുള്ള ഷോക്കില്‍ മാറിപ്പോവുകയാണ് പതിവ്.വൈദ്യുതി പ്രവാഹം ഇടവിട്ടുള്ളതായതിനാല്‍ മാറിപ്പാകാന്‍ സമയം ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇവിടെ കമ്പിയില്‍ കുരുങ്ങിപ്പോയതാണ് പ്രശ്നമായത്. ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്കരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA