ADVERTISEMENT

കാറിടിച്ചു ചത്ത നായ്ക്കുട്ടിയുടെ അരികിലിരുന്നു നിർത്താതെ കരയുന്ന നായ്ക്കുട്ടിയുടെ ദൃശ്യങ്ങൾ നൊമ്പരമാകുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സൂയിനിങ് നഗരത്തിലെ ഒരു റോഡിലാണ് ദാരുണമായ സംഭവം നടന്നത്.തെരുവുനായകളിലൊന്നാണ് തിരക്കേറിയ റോഡിൽ കാറിടിച്ചു ചത്തത്. അതിന്റെ കൂടെയുള്ള നായക്കുട്ടിയാണിത്. വലിയ ഉച്ചത്തിൽ നിർത്താതെ കരയുന്ന നായ്കുട്ടിയെ കണ്ടാണ് കാൽ നടയാത്രക്കാരനായ സിയോങ് അവിടെയെത്തിയത്.

നായ്ക്കുട്ടിയുടെ കരച്ചിൽ കേട്ട് അവിടെയെത്തിയപ്പോഴാണ് എന്തിനാണ് സങ്കടത്തോടെ നിർത്താതെ കരയുന്നതെന്ന് സിയാങ്ങിനു മനസ്സിലായത്. കൂടെയുള്ള സഹോദൻ കാറിടിച്ചു ചത്തതിന്റെ വിഷമത്തിലായിരുന്നു നായ്ക്കുട്ടി. ചത്ത നായ്ക്കുട്ടിയുടെ ശരീരത്തിനടുത്തു നിന്നും മാറാൻ കൂട്ടാക്കാതെ നിൽക്കുകയായിരുന്നു ഈ നായ്ക്കുട്ടി. ഏറെ പണിപ്പെട്ടാണ് ഈ നായക്കുട്ടിയെ അവിടെ നിന്നും മാറ്റിയത്. ഈ നായക്കുട്ടിയും അവശ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ അതിനെ തെരുവിൽ ഉപേക്ഷിച്ചു പോരാൻ സിയാങ്ങിനു മനസ്സു വന്നില്ല.

ഒരു തുണിയിൽ പൊതിഞ്ഞ് നായ്ക്കുട്ടിയെ തന്റെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോന്നു. ഇവിടെയുള്ള സഹപ്രവർത്തകർ അവശനായ നായ്ക്കുട്ടിയെ പരിചരിച്ചു. കഴിക്കാൻ ഭക്ഷണം നൽകിയെങ്കിലും തീർത്തും അവശനായിരുന്നു നായ്ക്കുട്ടി. പിന്നീട് നായ്ക്കുട്ടിയെ ഇവർ സമീപത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. 

ചത്ത നായ്ക്കുട്ടിയുടെ അരികിലുരുന്ന് നെഞ്ചുപൊട്ടിക്കരയുന്ന ഈ പാവം നായ്ക്കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ചൈനയിലെ പീപ്പിൾസ് ‍ഡെയ്‌ലിയാണ് ഹൃദയസ്പർശിയായ ഈ രംഗങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Stray puppy cries in anguish as it refuses to leave the dead body of friend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com