ADVERTISEMENT

169 മത്തെ രാജവെമ്പാലയുമായി വാവ സുരേഷ്. പത്തനംതിട്ട ജില്ലയിലെ കോന്നി ഡിവിഷന്റെ കീഴിലുള്ള കല്ലേലി തൊട്ടിൻകര വീട്ടിൽ ടി എസ് മാത്യുവിന്റെ പറമ്പിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. കോന്നി ഫോറസ്റ്റ് അധികൃതരും വാവ സുരേഷിനൊപ്പമുണ്ടായിരുന്നു.

പ്രദേശവാസികൾ വിളിച്ചറിയിച്ചതിനനുസരിച്ചാണ് ഇവർ ഇവിടെയെത്തിയത്. എന്നാൽ രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പാമ്പിനെ കണ്ടെത്തിയത്. രണ്ട് ദിവസമായി ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ അവശ നിലയിലായിരുന്നു രാജവെമ്പാല. കൃഷ്ണ സർപ്പമെന്നും ശംഖുമാലയെന്നും അറിയപ്പെടുന്ന പാമ്പാണ് രാജവെമ്പാല. ഇതിന്റെ പത്തിയിൽ ചെറിയൊരു മുറിവും ഉണ്ടായിരുന്നു.

ഇവിടെ നിന്നും പിടികൂടിയ രാജവോമ്പാലയെ പിന്നീട് കോന്നിയിലെ ഉൾവനത്തിൽ കോണ്ടുപോയി തുറന്നു വിട്ടു. സമീപത്തു കൂടിയൊഴുകുന്ന അച്ചൻകോവിലാറിനു സമീപത്തേക്കാണ് രാജവെമ്പാല ഇഴഞ്ഞു നീങ്ങിയത്. ഏകദേശം 13 അടിയോളം നീളമുള്ള 5 വയസ്സുള്ള പെൺ രാജവെമ്പാലയെയാണ് ഉൾവനത്തിൽ തുറന്നു വിട്ടത്.

English Summary: Vava Suresh caught 169th King Cobra from Konni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com