ADVERTISEMENT

തെന്മല ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റിലെ അരണ്ടൽ ഭാഗത്തു കൂട്ടംതെറ്റി തോട്ടിലൂടെ ഒഴുകിയെത്തിയ കുട്ടിയാനയെ കാട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള ശ്രമം നാലാം ദിവസവും വിഫലം. ഇതോടെ തിരികെ വിടാനുള്ള നീക്കം ഉപേക്ഷിച്ച് ആനക്കുട്ടിയെ വനംവകുപ്പ് അധികൃതർ ശെന്തുരുണിയിലേക്കു മാറ്റി. ഉന്നത വനപാലകരുടെയും വെറ്റിനറി സർജന്റെയും നിർദേശപ്രകാരം തുടർന്നു  തിരുവനന്തപുരത്തുള്ള കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്കു മാറ്റാനാണു തീരുമാനം.

കുട്ടിയാനകളെ നോക്കുന്നതിൽ പരിശീലനം നേടിയ, കോട്ടൂരിലെ കേന്ദ്രത്തിൽനിന്നെത്തിയ രവിയുടെ പരിചരണത്തിലാണ് ആനക്കുട്ടി. വനത്തിനുള്ളിൽ പ്രത്യേകം കൂട് നിർമിച്ച്‌ അതിലാണു പാർപ്പിച്ചിരുന്നത്.  പാലും കരിക്കിൻവെള്ളവുമാണു നൽകിയത്. ഒഴുകിയെത്തിയപ്പോൾ ഉണ്ടായ മുറിവുകൾ ഉണക്കുന്നതിനായി പ്രത്യേക മരുന്നുകളും നൽകുന്നുണ്ട്.

അച്ചൻകോവിൽ, തെന്മല, കല്ലാർ, ആര്യങ്കാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരുടെ നേതൃത്വത്തിലാണു നിരീക്ഷിക്കുന്നത്. ആനക്കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അച്ചൻകോവിൽ റേഞ്ച് ഓഫിസർ സുരേഷ് ബാബു പറഞ്ഞു. ഞായറാഴ്ചയാണ് ഒരുമാസത്തിൽ താഴെ മാത്രം പ്രായമുള്ള പിടിയാനക്കുട്ടി തോട്ടിലൂടെ ഒഴുകിയെത്തിയത്.

English Summary:  one month old elephant calf separated from its herd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com