ADVERTISEMENT

ഒരു ദിവസം നീണ്ട ഉദ്യോഗസ്ഥരുടെ രക്ഷാപ്രവർത്തനങ്ങൾ ഫലം കണ്ടില്ല. പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയ കടുവയ്ക്കു ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ ചന്ദ്രപുർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പാലത്തിൽ നിന്നു ചാടുന്നതിനിടയിൽ കടുവ പാറക്കെട്ടുകൾക്കിടിയിൽ കുടുങ്ങിയത്. 

സിർണ പുഴയ്ക്കു സമീപമുള്ള 35 അടിയോളം ഉയരമുള്ള പാലത്തിൽ നിന്നും ചാടിയപ്പോഴാണ് കടുവ പാറക്കെട്ടുകൾക്കിടെയിൽ കുടുങ്ങിയത്. ഇരതേടിയതിനു പിന്നാലെ വിശ്രമിച്ച ശേഷമാണ് കടുവ പാലത്തിൽ കയറി താഴേക്ക് ചാടിയത്. കടുവയുടെ ഈ ചാട്ടമാണ് ‘പിഴച്ചത്’. അന്നു തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ നട്ടെല്ലിനു പരിക്കേറ്റ കടുവയെ രക്ഷിക്കാൻ  രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

കടുവയ്ക്കു സമീപം കൂടിറക്കിവച്ച് അതിൽ കയറ്റി രക്ഷിക്കാനായിരുന്നു ശ്രമം. എന്നാൽ വെളിച്ചക്കുറവു മൂലം രാത്രി രക്ഷാപ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നു.  എന്നാൽ കടുവയെ നിരീക്ഷിക്കാനായി ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ കടുവയുടെ ചലനം ശ്രദ്ധയിൽപ്പെടാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ ജീവനറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. നട്ടെല്ലിനു സംഭവിച്ച പരിക്കാണ് കടുവയുടെ മരണകാരണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary: Tiger trapped in river rocks in Maharashtra dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com