ADVERTISEMENT

170 ാമത്തെ രാജവെമ്പാലയേയും കൈയിലൊതുക്കി വാവ സുരേഷ്. കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്നുമാണ് ഇതിനെ പിടികൂടിയത്. ഏകദേശം 10 അടിയിലേറെ നീളമുള്ള പെൺ രാജവെമ്പാലയെ കടുവാകലങ്ങ് ചാരുവിള പുത്തൻ വീട്ടിൽ അനിയുടെ വീട്ടിലെ കിണറ്റിനുള്ളിലാണ് പതുങ്ങിയിരുന്നത്. നാലാം തീയതി വൈകിട്ട് 4 മണിയോടുകൂടിയാണ് കിണറിനുള്ളിൽ പതുങ്ങിയിരുന്ന രാജവെമ്പാലയെ ചെറിയ തോട്ടിയുപയൊഗിച്ച് പുറത്തെടുത്തത്.

തന്റെ പാമ്പു പിടിത്ത ജീവിതത്തിനിടയിൽ ആദ്യമായാണ് ഒരു രാജവെമ്പാലയെ കിണറിനുള്ളിൽ നിന്നും പിടികൂടുന്നതെന്ന് വാവ സുരേഷ് വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഏകദേശം 15നും 20നും ഇടയിൽ രാജവെമ്പാലകളെയാണ് പിടികൂടിയത്. പത്തനംതിട്ട ജില്ലയിൽ നിന്നാണ് ഏറ്റവുമധികം രാജവെമ്പാലകളെ പിടികൂടിയിട്ടുള്ളത്.

പിടികൂടിയ 3 വയസ്സോളം പ്രായം വരുന്ന രാജവെമ്പാലയെ തെൻമലയിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ഉൾവനത്തിൽ തുറന്നുവിട്ടു.രാജവെമ്പാലകളുടെ സ്വാഭാവിക ആവാസസഥലത്താണ് ഇവയെ തുറന്നുവിടുന്നത്.

English Summary: Vava Suresh Caught 170th Kingcobra at Thenmala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com