ADVERTISEMENT

കുഴിയിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ ആണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. ആനക്കുട്ടികൾ അപകടത്തിൽ പെടുമ്പോൾ രക്ഷിക്കാൻ പറ്റുമോയെന്ന് ആനക്കൂട്ടം ശ്രമിക്കും. തങ്ങളെക്കൊണ്ട് സാധിക്കുന്നില്ലെങ്കിൽ മനുഷ്യർ സഹായവുമായി എത്തുമ്പോൾ ശാന്തരായി മാറി നിൽക്കും. കാരണം ബുദ്ധിയുള്ള മൃഗങ്ങളായതിനാൽ തന്നെ അവയ്ക്കറിയാം മനുഷ്യർ ആനക്കുട്ടിയുടെ രക്ഷയ്ക്കെത്തിയതാണെന്ന്.

mother returns to thank helpers

ഇന്നേവരെഅപകടത്തിൽ പെട്ട ആനകളെ രക്ഷിക്കുമ്പോൾ ആനക്കൂട്ടം അക്രമാസക്തരായതായി ശ്രദ്ധയിൽപെട്ടിട്ടില്ല. ഈ സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. കുഴിൽ വീണ കുട്ടിയാനയെ ജെസിബിയുടെ സഹായത്തോടെ മണ്ണുമാന്തി ആനയ്ക്കു കയറാൻ പാകത്തിനാക്കിയാണ് രക്ഷിച്ചത്. കുഴിയിൽ നിന്നും കയറിയ ഉടനെ കുട്ടിയാന സമീപത്ത് കാത്തുനിന്ന ആനക്കൂട്ടത്തിനരികിലേക്ക് ഓടിച്ചെന്നു. കാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടയിൽ പെട്ടെന്നു തിരിഞ്ഞ് നിന്ന അമ്മയാന തുമ്പിക്കൈ ഉയർത്തി രക്ഷാപ്രവർത്തകരോട് നന്ദിപറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കുഞ്ഞിനെ അപകടത്തിൽ നിന്നും രക്ഷിച്ചവരെ നോക്കി തുമ്പിക്കൈ ഉയർത്തി നന്ദിപറയുന്ന അമ്മയാനയുടെ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.ബുദ്ധി മാത്രമല്ല നന്ദിയുള്ള മൃഗംകൂടിയാണ് ആന എന്നതിനുദാഹരണമാണ് ഈ ദൃശ്യങ്ങൾ.

English summary: Baby elephant rescued from ditch, mother returns to thank helpers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com