ADVERTISEMENT

നാടും നഗരവും വളരുന്നതിനനുസരിച്ച് കാടുകൾ ചുരുങ്ങുകയാണ്. അതിനനുസരിച്ച് മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷവും വർദ്ധിക്കുന്നു. വന്യമൃഗങ്ങളുടെ വാസസ്ഥലമായ വനങ്ങൾ കൈയേറിയാൽ അവയെങ്ങോട്ടുപോകും.ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രം അവശേഷിപ്പിച്ച് മിച്ചമുള്ള കാടും വെട്ടിത്തെളിച്ച് സ്വാർത്ഥരായ മനുഷ്യർ മുന്നേറ്റം തുടരുകയാണ്.കാടുവിട്ടു നാട്ടിലേക്കിറങ്ങുന്ന കാട്ടാനക്കൂട്ടവും പുലിയും കടുവയുമെല്ലാം കാടിറങ്ങുന്നതും ഇതിന്റെ അനന്തരഫലങ്ങളാണ്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും ദേശീയപാതകൾ കടന്നുപോകുന്നത് വനാതിർത്തിയിലൂടെയും വനത്തിലൂടെയുമൊക്കെയാണ്. ഇവിടങ്ങളിലൊക്കെ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും നിയമങ്ങളും നിർദേശങ്ങളുമൊക്കെ കാറ്റിൽ പറത്തുകയാണ് പതിവ്. കാടിനു സമീപത്തുകൂടി കടന്നു പോകുന്ന ദേശീപാതകളിൽ വന്യമൃഗങ്ങളിറങ്ങുന്നത് സ്വാഭാവികമാണ്. അസ്സമിലെ ദേശീയപാതയിലിറങ്ങിയ ഒരു കാണ്ടാമൃഗം വാഹനങ്ങളെ ആക്രമിക്കാനൊരുങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

വാഹനങ്ങൾ കടന്നുപോകുന്ന നിരത്തിലിറങ്ങിയ കാണ്ടാമൃഗം റോഡിലൂടെ പോകുന്ന കാറിനെ ആക്രമിക്കാനൊരുങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാണ്ടാമൃഗത്തിന്റെ വരവ് കണ്ട് വേഗത കുറച്ച ചുവന്ന കാറിനെ ലക്ഷ്യമാക്കിയാണ് അത് ഓടിയത്.കാണ്ടാമൃഗത്തിന്റെ വരവ്കണ്ട് പന്തികേടു തോന്നിയ ഡ്രൈവർ പെട്ടെന്നു തന്നെ കാർ പിന്നോട്ടെടുത്തു. ഏറെ പണിപ്പെട്ടാണ് കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ നിന്നും കാറിലുണ്ടായിരുന്നവർ രക്ഷപെട്ടത്.

ഐഎഫ്എസ് ഓഫിസറായ സുശാന്ത നന്ദയാണ് പഴയ ഈ വിഡിയോ ദൃശ്യങ്ങൾ ഇന്ന് ട്വിറ്ററിലൂടെ പങ്കുവച്ചത്.വാഹനങ്ങളുടെ ശബ്ദമോ ഹോണടിയോ ഒക്കെയാവാം വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ദേശീയ പാതകളിലൂടെ സഞ്ചരിക്കുമ്പോൾ ഹോണടിക്കാതെയും വേഗത നിയന്ത്രിച്ചുമൊക്കെ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാതെ സഞ്ചരിക്കാൻ ശ്രദ്ധിക്കാം. അങ്ങനെയുള്ളപ്പോൾ ഇക്കാര്യം കൂടി ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. വന്യമൃഗങ്ങളല്ല നമ്മുടെ വാസസ്ഥലം കൈയേറിയത് മറിച്ച് നമ്മളാണ് അവിടേക്ക് അതിക്രമിച്ച് കയറിയതെന്ന്.

English Summary: Rhino Struggles To Walk On A Road In The Midst Of Oncoming Traffic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com