ADVERTISEMENT

ഒടുവിൽ മയക്കുവെടിയേറ്റ്  'ബിന്‍ ലാദൻ’ വീണു. എങ്ങനെയെങ്കിലും കൊലയാളി ആനയെ പിടികൂടണം എന്ന അധികൃതരുടെ ലക്ഷ്യം ഇതോടെ സഫലമായി. കാരണം അത്രത്തോളം തലവേദന സൃഷ്ടിച്ച ഭീകരനായിരുന്നു ബിൻ ലാദൻ എന്നറിയപ്പെടുന്ന ഇൗ ആന. അസമിലെ ഗോൽപാറ ജില്ലയിലാണ് ഒറ്റ ദിവസം കൊണ്ട് മൂന്ന് സിത്രീകളെയടക്കം അഞ്ച് പേരെ ഈ കാട്ടാന  കൊന്നത്. 

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഇത്രയും മനുഷ്യക്കൊല നടത്തിയിട്ടുള്ള ഏക ആനയും ഇതാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഈ സംഭവം. ലാദന്റെ ക്രൂരതകൾ ജനജീവിതത്തിന് ദുസ്സഹമായതോടെയാണ് ആനയെ വെടിവച്ചു വീഴ്ത്താൻ അധികൃതർ തീരുമാനിച്ചത്.

ഡ്രോണും പ്രദേശിക വളര്‍ത്താനകളും നാട്ടുകാരും ഉള്‍പ്പെട്ട വന്‍ സംഘം രൂപീകരിച്ചാണ് ലാദനെ വീഴ്ത്താനുള്ള പദ്ധതി തയാറാക്കിയത്. വ്യാപകമായ തിരച്ചിലിൽ ലാദനെ കണ്ടെത്തിയ സംഘം മയക്കുവെടി വച്ചു വീഴ്ത്തുകയായിരുന്നു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2300 ആളുകള്‍ ഇന്ത്യയില്‍ ആനകളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ജൂണില്‍ പുറത്തു വിട്ട അസം സര്‍ക്കാറിന്‍റെ കണക്കുകള്‍ പറയുന്നു. ഏതാണ്ട് എഴുന്നൂറോളം ആനകളും ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മയക്കുവെടി വച്ച് വീഴ്ത്തിയ ആനയെ ജനവാസകേന്ദ്രത്തിൽ നിന്നും ഏറെ അകലെയുള്ള വനത്തിലേക്ക് തിരിച്ചയയ്ക്കാനാണ് തീരുമാനം.

English Summary: Rogue "Bin Laden" Elephant That Killed 5 Caught In Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com