ADVERTISEMENT

ചെന്നൈയിലെ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് പരിചിതമാണ് ഈ മുഖം. ചിന്നപ്പൊണ്ണ് എന്നു വിളിക്കുന്ന നായയാണ് ഈ സ്റ്റേഷനിലെ താരം. ഇവിടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥർക്കൊപ്പം അകമ്പടിയായി എപ്പോഴും ചിന്നപ്പൊണ്ണുമുണ്ടാകും. അവർ ആളുകൾക്കു നൽകുന്ന നിർദേശമൊക്കെ കേൾക്കുന്നതുകൊണ്ടാകും ആര് നിയമങ്ങൾ തെറ്റിച്ചാലും ചിന്നപ്പൊണ്ണു കുരയ്ക്കും.

യാത്രക്കാർ റെയിൽവേ പാളം മുറിച്ചു കടന്നാലും ട്രെയിനിന്റെ ഫുട്ബോർഡിൽ നിന്നു യാത്രചെയ്താലുമൊക്കെ ചിന്നപ്പൊണ്ണ് കുരച്ചുകൊണ്ട് പിന്നാലെ ചെല്ലും. റെയിൽവേ നിയമങ്ങൾ ആര് തെറ്റിച്ചാലും കക്ഷിക്ക് ദേഷ്യം വരും. നിയമങ്ങൾ പാലിക്കാത്തവർക്കുള്ള മുന്നറിയിപ്പാണ് ഉച്ചത്തിലുള്ള ഈ കുര.

രണ്ട് വർഷം മുൻപ് ഉടമ ഉപേക്ഷിച്ചതാണ് ഈ നായയെ. വീട്ടുടമയുമായുള്ള തർക്കമാണ് ഇയാൾ നായയെ ഇവിടെ ഉപേക്ഷിച്ചുമടങ്ങാൻ കാരണമെന്ന് റെയിൽവേ സ്റ്റേഷനിലുള്ള കടയിലെ ജീവനക്കാർ വ്യക്തമാക്കി. ഒരിക്കൽ നായയുടെ ഉടമ ഇതിനെ കാണാൻ ഇവിടെയെത്തിയിരുന്നു. അന്നാണ് നായയുടെ പേര് ചിന്നപ്പൊണ്ണ് എന്നാണെന്ന് മനസ്സിലായത്. അന്നുമുതലാണ് നായയെ സ്റ്റേഷനിലും പരിസരത്തുമുള്ളവരെല്ലാം ചിന്നപ്പൊണ്ണെന്നു വിളിക്കാൻ തുടങ്ങിയത്.

 Abandoned Dog is Now Assisting Railway Force Personnel

ഇതുവരെ ഇവിടെയെത്തുന്ന യാത്രക്കാർക്കൊന്നും ചിന്നപ്പൊണ്ണ് ഒരു ശല്യമായിട്ടില്ല. കാക്കിയിട്ടവരെ മാത്രമേ നായ പിന്തുടരുകയുള്ളൂ. വന്ന കാലം മുതൽ റെയിൽവേ പൊലീസുമായിട്ടാണ് നായയുടെ ചങ്ങാത്തം. ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്ത രണ്ട് സെക്കന്റ് ദൈർഘ്യമുള്ള ചിന്നപ്പൊണ്ണിന്റെ  ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ  ഒൗദ്യോഗിക ട്വിറ്റർ പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. റെയിൽവേയ്ക്ക് നിസ്വാർത്ഥ സേവനം കാഴ്ചവയ്ക്കുന്ന ചിന്നപ്പൊണ്ണിനെ ഒൗദ്യോഗിക പദവി നൽകി ആദരിക്കണമെന്നാണ് പലരുടേയും അഭിപ്രായം. നിരവധിയാളുകൾ ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.അത്യാവശ്യം ഒരു കോളറും നല്ല ഭക്ഷണവും നൽകണമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. നിരവധിയാളുകൾ ഈ വിഡിയോ പങ്കുവച്ചിട്ടുമുണ്ട്.

English Summary: Abandoned Dog is Now Assisting Railway Force Personnel to Warn Commuters Against Footboard Traveling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com