ADVERTISEMENT

വീടിനോടു ചേർന്നു പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കയറി പരിശോധിക്കുന്ന കരടിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. കലിഫോർണിയയിലെ സൗത്ത് ലേക്ക് താഹോയിലുള്ള ഒരു വീട്ടിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. നവംബംർ 16ന് പുലർച്ചെ 1.14നാണ് പുറത്തിട്ടിരിക്കുന്ന കാറിനു സമീപം കൂറ്റൻ കരടിയെത്തിയത്. കാറിന്റെ വാതിൽ തുറന്ന് അകത്തു കടക്കുന്ന കരടിയെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും. ഏറെനേരം കാറിനുള്ളിൽ ചെലവഴിച്ച ശേഷമാണ് കരടി പുറത്തിറങ്ങിയത്.

രാവിലെ ഉറക്കമുണർന്ന ഉടമ ആദം കണ്ടത് കാറിന്റെ ഡോർ തുറന്നു കിടക്കുന്നതാണ്. ഇതെങ്ങനെ സംഭവിച്ചുവെന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ കയറുന്ന കരടിയുടെ ദൃശ്യങ്ങൾ കണ്ടത്. കാറിനുള്ളിൽ ഭക്ഷണമുണ്ടോയെന്ന് പരിശോധിക്കാനാകും കരടിയെത്തിയതെന്നാണ് ആദത്തിന്റെ നിഗമനം. കാറിനുള്ളിൽ കയറി പരിശോധിച്ചെങ്കിലും കരടി കാറിന് നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല.മുന്‍പും വീടിന് സമീപത്ത് കരടികളെ കണ്ടിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് ഒരു കരടി കാറിനുള്ളിൽ കയറുന്നതെന്നും ആദം വ്യക്തമാക്കി.

English Summary: Bear opens car door and climbs inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com