sections
MORE

വിഷപ്പാമ്പിനെ കയറാക്കി മാറ്റി കുട്ടികളുടെ സ്കിപ്പിങ്; നടുക്കുന്ന ദൃശ്യങ്ങൾ!

Children Cheerfully Skipping with Dead Snake in Vietnam
SHARE

വിഷമുള്ളതും ഇല്ലാത്തതുമായി ഏകദേശം 37 ഇനം പാമ്പുകളുണ്ട് വിയറ്റ്നാമിൽ. പാമ്പുകൾക്ക് വളരാൻ അനുയോജ്യമായ ജൈവവ്യവസ്ഥയാണ് അവിടെയുള്ളത്. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച ജൈവവ്യവസ്ഥയും വിയറ്റ്നാമിലേതാണ്. പാമ്പുകളേറെയുള്ളതു കൊണ്ട് തന്നെ വിയറ്റ്നാമിലെ ജനങ്ങൾ പാമ്പിനെ വലിയ പേടിയൊന്നുമില്ല. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോൾ വിയറ്റ്നാമിൽ നിന്നു പുറത്തു വരുന്നത്.

മൂന്ന് ചെറിയ കുട്ടികൾ വിഷപ്പാമ്പിനെ കയറാക്കി മാറ്റി സ്കിപ്പ് ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. പാമ്പിന്റെ വാലിലും തലയിലുമായി രണ്ട് കുട്ടികൾ പിടിച്ചിരിക്കുന്നതും നടുവിൽ നിന്ന് ഒരു ചെറിയ പെൺകുട്ടി സ്കിപ്പ് ചെയ്യുന്നതും കാണാം. പെൺകുട്ടി ചാടുന്നതിനനുസരിച്ച് പാമ്പിനെ കുട്ടികൾ ചേർന്ന് വട്ടത്തിൽ ചുഴറ്റുന്നുമുണ്ട്. ചത്ത പാമ്പിനെ ഉപയോഗിച്ചായിരുന്നു കുട്ടികളുടെ സ്കിപ്പിങ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സംഭവം നടന്നത് വിയറ്റ്നാമിൽ എവിടെയാണെന്നത് വ്യക്തമല്ല. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങൾ പെട്ടെന്നാണ് ജനശ്രദ്ധനേടിയത്. രണ്ട് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Children Cheerfully Skipping with Dead Snake in Vietnam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA