ADVERTISEMENT

ഇൗജിപ്റ്റ് ജനത മമ്മികളായി സൂക്ഷിച്ചിരുന്ന മൃഗങ്ങളുടെ വമ്പൻ ശേഖരം കണ്ടെത്തി. ഈജിപ്റ്റിലെ സക്കാറയിലുള്ള പുരാതന പിരമിഡുകളിൽ നിന്നാണ് മൃഗങ്ങളുടെ മമ്മികൾ കണ്ടെത്തിയത്. മുതലകൾ, സിംഹങ്ങൾ, പൂച്ചകൾ, കീരി,മൂർഖൻ പാമ്പ് എന്നിവയുടെ അപൂർവ ശേഖരമാണ് ഇവിടെനിന്നും പുരാവസ്തു വിഭാഗം കണ്ടെത്തിയത്. ഈ അപൂർവ മമ്മികളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

പല കാലഘട്ടങ്ങളിലെയായി വിവിധ ഇനം മൃഗങ്ങളുടെ മമ്മികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇക്കൂട്ടത്തിൽ രണ്ട്  സിംഹക്കുട്ടികളുടെ മമ്മിയും ഉൾപ്പെടുന്നു. ഇതോടൊപ്പം മരവും വെങ്കലവും ഉപയോഗിച്ച് നിർമിച്ച മൃഗങ്ങളുടെ പ്രതിമകളുമുണ്ട്. 2004ൽ ഇവിടെനിന്നും പ്രായപൂർത്തിയായ ഒരു സിംഹത്തിന്റെ മമ്മി കണ്ടെത്തിയിരുന്നു.

സക്കാറ മേഖലയിൽ മാത്രം 11 പിരമിഡുകളും നൂറ് കണക്കിന് ശവകുടീരങ്ങളുമുണ്ട്. ഇവിടെ നിന്ന് ഇത്രയധികം മൃഗങ്ങളുടെ മ്മികൾ ലഭിക്കാൻ കാരണം പുരാതന ഈജിപ്റ്റുകാർ മമ്മിഫൈഡ് മൃഗങ്ങളെ ആരാധിച്ചിരുന്നതിന്റെ സൂചനകളാകാം എന്നാണ് വിദഗ്ധർ പറയുന്നത്.

English Summary: Mummified lion cubs discovered in Egyptian necropolis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com