ADVERTISEMENT

അത്താഴത്തിന് അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട ഞെട്ടലിലാണ് മഹാരാഷ്ട്രയിലെ ഒരു കുടുംബം. വിളിക്കാതെ എത്തിയ അതിഥി മറ്റാരുമല്ല സാക്ഷാൽ പുള്ളിപ്പുലിയായിരുന്നു. മഹാരാഷ്ട്രയിലെ പിമ്പലഗാവ് റോത്തയിലാണ് സംഭവം നടന്നത്.

വീട്ടിലുള്ളവർ അത്താഴം കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു സമാധാനം തകർത്തുകൊണ്ടുള്ള പുള്ളിപ്പുലിയുടെ വീടിനുള്ളിലേക്കുള്ള വരവ്. പുറത്തു നിന്ന വളർത്തുനായയെ പിന്തുടർന്നാണ് പുള്ളിപ്പുലി വീടിനുള്ളിലേക്കെത്തിയത്. പേടിച്ചരണ്ട വീട്ടുകാർ പെട്ടെന്നു തന്നെ പുലിയെ മുറിക്കുള്ളിലാക്കി വാതിലടച്ചു. അതുകൊണ്ട് തന്നെ ആർക്കും അപകടമൊന്നും സംഭവിച്ചില്ല.

ഉടൻ തന്നെ വനം വകുപ്പ് അധികൃതരേയും എസ് ഒഎസ് അധികൃതരേയും വിവരമറിയിച്ചു. അവർ എത്തിയപ്പോഴേക്കും വീടിനു സമീപം മുഴുവൻ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. കിടപ്പുമുറിയിൽ അടച്ചിട്ടിരുന്ന പുള്ളിപ്പുലിയെ മയക്കുവെടി വച്ച ശേഷമാണ് പിടികൂടിയത്. രക്ഷാപ്രവർത്തകരെത്തി ജനാലയിലൂടെ നോക്കുമ്പോൾ മുറിക്കുള്ളിലെ മേശയിൽ കയറിയിരിക്കുകയായിരുന്നു പുള്ളിപ്പുലി.

മൂന്ന് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് പുള്ളിപ്പുലിയെ കൂട്ടിനുള്ളിലാക്കിയത്. ഇതിനെ പിന്നീട് വിദഗ്ധ്ധ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഏകദേശം 4 വയസ്സോളം പ്രായമുള്ള ആൺ പുള്ളിപ്പുലിയാണ് പിടിയിലായത്. പരിശോധനകൾക്ക് ശേഷം പുള്ളിപ്പുലിയെ വനത്തിനുള്ളിൽ കൊണ്ടുപോയി തുറന്നുവിടാനാണു തീരുമാനം.

English Summary: Leopard Joins Maharashtra Family Over Dinner, Both Escape Unhurt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com