ADVERTISEMENT

സകല പ്ലാസ്റ്റിക് മാലിന്യവും സമുദ്രത്തിലാണ് അവസാനിക്കുന്നത്. അവയാകട്ടെ പ്രധാനമായും ‘ഭക്ഷണമാകുന്നത്’  സമുദ്രജീവികളും. അനന്തരഫലം ഇവയുടെ ആയുസ്സെത്താതെയുള്ള മരണം തന്നെ. ചത്തു തീരത്തടിയുന്ന തിമിംഗലങ്ങളുടെയും കടലാമകളുടെയുമെല്ലാം ശരീരത്തിൽ നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെടുക്കാറുണ്ട്. എല്ലാത്തിലും വില്ലൻ പ്ലാസ്റ്റിക് തന്നെ. കടലിൽ മാത്രമല്ല, കരയിലും പ്ലാസ്റ്റിക് പിടിമുറുക്കിക്കഴിഞ്ഞു. തായ്‌ലൻഡിലെ ഖുൻ സതൻ ദേശീയ പാർക്കിലെ മാനിന്റെ അന്തകനായതും ഈ പ്ലാസ്റ്റിക് തന്നെ. കടലിലെ ജീവികളെ മാത്രമല്ല കരയിലെ ജീവികളേയും പ്ലാസ്റ്റിക് കൊന്നു തുടങ്ങിയതിന് ഉദാഹരണമാണ് ഈ മാൻ.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാങ്കോക്കിൽ നിന്നും 630 കിലോമീറ്റർ അകലെ നാൻ പ്രവിശ്യയിലുള്ള  ദേശീയ പാർക്കിൽ മാനിനെ ചത്ത നിലയിൽ കണ്ടെത്തിയത്. പത്തുവയസ്സോളം പ്രായമുള്ള മാനാണ് ചത്തത്. പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. പ്ലാസ്റ്റിക് വയറിനുള്ളിൽ ചെന്നതായിരുന്നു മരണകാരണം. മാനിന്റെ പോസ്റ്റ്മോർട്ടം നടത്തിയവരാണ് യഥാർത്ഥത്തിൽ ഞെട്ടിയത്. കാരണം ഒന്നും രണ്ടുമല്ല 7 കിലോയോളം പ്ലാസ്റ്റിക് വസ്തുക്കളാണ് മാനിന്റെ വയറിനുള്ളിൽ ദഹിക്കാതെ കിടന്നത്. ഇതിൽ പ്ലാസ്റ്റിക് കവറുകളും, ഭക്ഷണ സാധനങ്ങളുടെ കവറുകളും പച്ചക്കറി പൊതിയുന്ന കവറുകളും തുടങ്ങി തൂവാലകളും അടിവസ്ത്രങ്ങളും വരെ മാനിന്റെ വയറിനുള്ളിലുണ്ടായിരുന്നു.

A Deer Was Found Dead in Thailand With Over 7 Kgs of Plastic in Its Stomach
Image Credit: twitter

കുറച്ച് നാളുകൾക്ക് മുന്‍പ് കടൽ സസ്തനിയായ ഡ്യൂഗോങ്ങിന്റെ കുഞ്ഞ് പ്ലാസ്റ്റിക് ഉള്ളിൽ ചെന്ന് ജീവൻ നഷ്ടപ്പെട്ടതും രാജ്യത്ത് ഏറെ സംസാരവിഷയമായിരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാൻ അന്നുമുതലേ തായ്‌ലൻഡില്‍ ശ്രമം തുടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ മാൻ പ്ലാസ്റ്റിക് ഉള്ളിൽ ചെന്ന് ചത്തത്. 

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ തായ്‌ലൻഡ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്. ഭക്ഷണം പൊതിയാനും പച്ചക്കറികൾ പൊതിയാനുമൊക്കെയായി വർഷം തോറും മൂവായിരത്തോളം  ഒറ്റ തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന കവറുകളാണ് രാജ്യത്തെ ജലശ്രോതസ്സുകളെയും വനമേഖലയെയുമൊക്കെ മലിനമാക്കുന്നതും മൃഗങ്ങളുടെ അന്തകനാകുന്നതും.

English Summary: A Deer Was Found Dead in Thailand With Over 7 Kgs of Plastic in Its Stomach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com