ADVERTISEMENT

കുരങ്ങുകളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് അറ്റകൈ പ്രയോഗിച്ചിരിക്കുകയായാണ് ഷിവമോഗയിലെ ഈ കർഷകൻ. വളർത്തു നായയുടെ ശരീരത്തിൽ കറുത്ത നിറത്തിൽ വരകൾ വരച്ച് കടുവയാക്കിയാണ് കർഷകൻ കുരങ്ങുകളെ തുരത്തുന്നത്. കൃഷിയിടത്തിലെ വിളകളെല്ലാം തുടർച്ചയായി കുരങ്ങുകൾ നശിപ്പിച്ചതോടെയാണ് വളർത്തുപട്ടിയെ ചയമടിച്ച് കടുവയാക്കി രംഗത്തിറക്കിയത്.

ഷിവമോഗയിലെ കർഷകനായ ശ്രീകാന്ത് ഗൗഡയുടേതാണ് ഈ ആശയം. വർഷങ്ങൾക്ക് മുൻപ് കർണാടകയുടെ വടക്കൻ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ അവിടുത്തെ കർഷകർ കടുവകളുടെ പാവകളെ ഉപയോഗിച്ച് കുരങ്ങുകളെ തുരത്തുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. അതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ ആശയം. പാവകളെ കൃഷിയിടത്തിൽ കൊണ്ടുവച്ചാൽ കുറച്ചു ദിവസം കഴിയുമ്പോഴേക്കും കുരങ്ങുകൾക്ക് പേടി കറഞ്ഞുതുടങ്ങുമെന്ന് മനസ്സിലാക്കിയാണ് നായയെ കളറടിച്ച് രംഗത്തിറക്കിയത്.ഏന്തായാലും ഈ നിറത്തിൽ മുങ്ങിയ കടുവയെ പേടിച്ച് കുരങ്ങുകളൊന്നും കൃഷിയിടത്തിൽ ഇറങ്ങുന്നില്ല. അതിന്റെ ആശ്വാസത്തിലാണ് കർഷകൻ.

English Summary: Farmer Paints Dog to Look Like Tiger to Scare Away Raiding Monkeys in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com