ADVERTISEMENT

കീരിയും പാമ്പും ആജന്മശത്രുക്കളാണ്. കീരികളുടെ മെയ്‌വഴക്കമാണ് പാമ്പിന്റെ പിടിയിൽ പെടാതെ വഴുതിമാറാൻ അവയെ സഹായിക്കുന്നത്. മാത്രമല്ല പാമ്പിന്‍ വിഷത്തെ പ്രതിരോധിക്കാനുള്ള ശേഷിയും കീരികൾക്കുണ്ട് അതുകൊണ്ട് തന്നെ പാമ്പിനെ എവിടെ കണ്ടാലും കീരികൾ വെറുതെ വിടാറുമില്ല. ഇങ്ങനെയൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പത്തി വിരിച്ച് ആക്രമിക്കാൻ തയാറായി നിൽക്കുന്ന മൂർഖന്റെ മുന്നിൽ നിന്ന് അനായാസമായ മെയ്‌വഴക്കത്തോടെ വഴുതിമാറുന്ന കീരിയുടെ  ദ‍ൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കണ്ണടച്ചു തുറക്കുന്നതിനു മുൻപേ പാമ്പിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാനായി വായുവിലേക്ക് വാൽ ചുഴറ്റി കുതിച്ചുയരുന്ന കീരിയേയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ അപൂർവ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Mongoose Escapes Deadly Cobra Strike In The Nick Of Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com