ADVERTISEMENT

കുറച്ചു നാളുകൾക്ക് മുൻപ് ട്രെയിൻ ഇടിച്ചു ഗുരുതരമായി പരിക്കേറ്റു ചരിഞ്ഞ കാട്ടാനയുടെ വാർത്ത ചർച്ചയായിരുന്നു. കനത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. റെയിൽവേ പാളങ്ങൾ മിക്കതും കടന്നു പോകുന്നത് വനപ്രദേശങ്ങളിലൂടെയാണ്. ആനകളുടെ സഞ്ചാരപാതയെ കീറിമുറിച്ചുകൊണ്ടാണ് ഇവയിൽ പലതും കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ ആനകൾ പാളം മുറിച്ചു കടക്കുയെന്നത് സ്വാഭാവികമാണ്. ഇത്തരം പാതകളിലൂടെ കടന്നു പോകുമ്പോൾ  ട്രെയിനുകളുടെ വേഗത നിയന്ത്രിക്കണമെന്ന നിയമങ്ങളൊക്കെയുണ്ടെങ്കിലും പലതും കാറ്റിൽ പറത്തുകയാണ് പതിവ്. അതുകൊണ്ട് തന്നെ റെയിൽ പാളങ്ങളും ട്രെയിനുകളും പലപ്പോഴും ആനകളുടെ അന്തകരാകുണ്ട്.

വെസ്റ്റ് ബംഗാളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത് വേറിട്ടൊരു ദൃശ്യമാണ്. റെയിൽവേ പാളം മുറിച്ചു കടക്കുന്ന അമ്മയാനയും കുട്ടിയാനയുമാണ് ദൃശ്യങ്ങളിലുള്ളത്. ആനകൾ പാളത്തിനരികിലേക്ക് നടന്നു വരുന്നതു കണ്ട ട്രെയിനിലെ ലോക്കോ പൈലറ്റ് അവസരോചിതമായി പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത്. ആനകൾ വരുന്നതു കണ്ട ലോക്കോ പൈലറ്റ് പെട്ടെന്ന് ബ്രേക്ക് പിടിച്ച് ട്രെയിൻ നിർത്തുകയാണ് ചെയ്തത്. ആനകൾ സുരക്ഷിതരായി മറുവശത്തേക്ക് കടന്നുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ട്രെയിൻ ഓടിത്തുടങ്ങിയത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.മനുഷ്യരും കാടിവിട്ടിറങ്ങുന്ന മൃഗങ്ങളും തമ്മിൽ കനത്ത സംഘർഷം നടക്കുന്ന മേഖലയിൽ നിന്നാണ് ഹൃദയസ്പർശിയായ ഈ സംഭവവും പുറത്തുവരുന്നത്.

English Summary: West Bengal Driver Applies Brakes Just In Time To Save Elephant & Its Calf Crossing Train Track

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com