ADVERTISEMENT

ലിൽ ബബിന്റെ കണ്ണുകൾ ബൾബുപോലെ. പല്ലില്ലാത്ത മോണ കാരണം തളിരില പോലെ പുറത്തേക്കു തൂങ്ങിക്കിടക്കുന്ന നാക്ക്. കുള്ളൻരൂപം മൂലം വലുപ്പം വയ്ക്കാതെ കുഞ്ഞുപൂച്ചയുടെ ഓമനത്തം. പിറന്നുവീണതു രോഗിയായിട്ടെങ്കിലും ലിൽ ബബ് വളർന്നതും എട്ടാം വയസ്സിൽ മരിച്ചതും ലോകത്തിന്റെ സ്നേഹം നക്കിത്തുടച്ച്. 

വയ്യാത്ത പൂച്ചക്കുട്ടിയെ എടുത്തുവളർത്തിയ മൈക്ക് ബ്രിഡാവ്സ്കിയാണ് അവളെ സമൂഹമാധ്യമങ്ങളിൽ പരിചയപ്പെടുത്തിയത്. ആരാധക ലക്ഷങ്ങളുമായി ഇന്റർനെറ്റ് സെലിബ്രിറ്റിയായതോടെ 7 ലക്ഷം ഡോളറിലേറെ സമാഹരിച്ച്, ജന്മനാലുള്ള രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന മൃഗങ്ങളുടെ പരിപാലനത്തിനായി വിനിയോഗിക്കാനുമായി. ഉറക്കത്തിനിടയിലായിരുന്നു ബബിന്റെ മരണമെന്ന് ഉടമ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ സ്നേഹം പിടിച്ചുപറ്റിയ ലിൽ ബബിന്റെ വേർപാട് കണ്ണീരോടെയാണ് ലോകം ശ്രവിച്ചത്. ബബിന്റെ വേർപാട് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചതെന്നും ആരാധകർ വ്യക്തമാക്കുന്നു.

English Summary: Lil Bub: Cat with millions of online fans dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com