ADVERTISEMENT

ഇന്ത്യയിൽ നിന്ന് ഏകദേശം 5000 മൈലുകൾ താണ്ടി ഇംഗ്ലണ്ടിലെത്തിയ പാമ്പാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സിലുള്ള പർഫ്ലീറ്റ് നഗരത്തിലേക്കെത്തിയ ലോറിയുടെ പിന്നിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്ത്യയിൽ കാണപ്പെടുന്ന നേരിയ വിഷമുള്ള ക്യാറ്റ് സ്നേക്ക് എന്നറിയപ്പെടുന്ന പാമ്പായിരുന്നു ഇത്.

ഇന്ത്യയിൽ നിന്നു പുറപ്പെട്ട ചരക്കു ലോറിയുടെ പിന്നിലാണ് പാമ്പ് പതുങ്ങിയിരുന്നത്. കൃത്യമായി പറഞ്ഞാൽ 4700 മൈൽ അതായത് 7600 കിലോമീറ്ററാണ് പാമ്പ് സഞ്ചരിച്ചത്. ഭക്ഷണവും വെള്ളവുമൊന്നും ലഭിച്ചില്ലെങ്കിലും ഇത്രയും ദൂരം സഞ്ചരിച്ചിട്ടും പാമ്പിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് മൃഗസംരക്ഷണ സംഘടനയായ ആർഎസ്പിസിഎയുടെ അംഗമായ ‍ഡേവിഡ് എക്സ്‌വർത് അറിയിച്ചു.

‍ഡേവിഡ് എക്സ്‌വർത് ആണ് എസ്സെക്സ് ‍ഡിപ്പോയിൽ നിന്ന്  ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഇവിടെയെത്തി പാമ്പിനെ പിടികൂടിയത്. നേരിയ വിഷമുള്ള പാമ്പാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. അവധിക്കാലം ചെലവഴിക്കാൻ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വാഹങ്ങളിലും യാത്രക്കാരുടെ ബാഗുകളിലും മറ്റും ജീവികളെ കണ്ടെത്തി എന്നും പറഞ്ഞ് നിരവധി ഫോൺ സന്ദേശങ്ങളെത്താറുണ്ടെന്ന് ‍ഡേവിഡ് എക്സ്‌വർത് പറഞ്ഞു.

പാമ്പുകളും പല്ലികളും തവളകളുമൊക്കെ ഇങ്ങനെ ഇവിടേക്കെത്താറുണ്ട്. അതുകൊണ്ട് തന്നെ രാജ്യാന്തര സർവീസ് നടത്തുന്ന ചരക്കു ലോറികളിലെ ഡ്രൈവർമാരോടും മറ്റും കൃത്യമായി വാഹനങ്ങളും ചരക്കുകളും പരിശോധിക്കണമെന്ന മുന്നറിയിപ്പും നൽകാറുണ്ട്.ഈ മുന്നറിയിപ്പുകളൊക്കെ മറികടന്ന് ഇന്ത്യയിൽ നിന്ന് സുരക്ഷിതനായെത്തിയ പാമ്പിനെ സംരക്ഷിക്കാനാണ് ആർഎസ്പിസിഎയുടെ തീരുമാനം.

English Summary: Snake survives 5,000-mile lorry journey from India to Essex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com