ADVERTISEMENT

ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ അറിയാതെയാണ് ഒരു പാമ്പിന്റെ വാലിന്റെ അറ്റത്തുകൂടി വാഹനത്തിന്റെ ചക്രങ്ങൾ കയറിയിറങ്ങിയത്. അതിങ്ങനെയൊരു പൊല്ലാപ്പാകുമെന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് അറിഞ്ഞിരുന്നില്ല. തന്റെ ശരീരത്തിൽ കൂടി ബൈക്ക് കയറ്റിയവനെ വെറുതെ വിടാൻ ആ പാമ്പും ഒരുക്കമായിരുന്നില്ല. അപൂർവ സംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ജലൻ ജില്ല സാക്ഷ്യം വഹിച്ചത്.

ഗുഡ്ഡു പചൗരി എന്ന യുവാവാണ് മൂർഖൻ പാമ്പിന്റെ വാലിൽ കൂടി ബൈക്ക് കയറ്റിയത്. ഗുഡ്ഡുവിന്റെ ബൈക്കിനെ പാമ്പ് പിന്തുടർന്നത് ഏകദേശം രണ്ട് കിലോമീറ്ററോളമാണ്. പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ട് ഭയപ്പെട്ട ഗുഡ്ഡു ഒടുവിൽ ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു.

ബൈക്കിനു പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണു കിടക്കുന്ന ബൈക്കിൽ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നിരവധിയാളുകൾ തടിച്ചുകൂടിയെങ്കിലും അതൊന്നും ഗൗനിക്കാതെ ഒരു മണിക്കൂറോളം പാമ്പ് പത്തിവിരിച്ച് അതിൽ തന്നെയിരുന്നു. ബൈക്കിന്റെ സമീപത്തേക്കെത്തിയവരെ ചീറ്റിയോടിച്ചു.

ഒരു മണിക്കൂറ് കഴിഞ്ഞിട്ടും ബൈക്കിൽ നിന്നും മാറാതിരുന്ന പാമ്പിനെ അവിടെയുണ്ടായിരുന്ന ആളുകൾ കല്ലുപെറുക്കി എറിഞ്ഞതോടെയാണ് മെല്ല ഇഴഞ്ഞു മാറിയത്. പാമ്പ് അവിടെ നിന്ന് പോയപ്പോൾ മാത്രമാണ് കൂടിനിന്ന ആളുകൾക്കും ആശ്വാസമായത്. പാമ്പുകളുടെ പ്രതികാരത്തിന്റെ കഥയൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം നേരിൽ കാണുന്നത് ആദ്യമായിട്ടാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. പാമ്പ് ഇനിയും പ്രതികാരം ചെയ്യാനെത്തും എന്ന ഭീതിയിലാണ് ഗുഡ്ഡു.

English Summary: Biker runs over snake in Uttar Pradesh, faces tough chase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com