ADVERTISEMENT

പാമ്പുകളെ പൊതുവെ എല്ലാവർക്കും പേടിയാണ്. വിഷപ്പാമ്പുകളുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അതുകൊണ്ട് തന്നെ കൂടുതൽ ആളുകളും പോകുന്ന വഴിക്കെങ്ങാനും പാമ്പിനെ കണ്ടാൽ സ്ഥലം കാലിയാക്കുകയാണ് പതിവ്. എന്നാൽ മലേഷ്യയിലൊരു മനുഷ്യൻ ചെയ്ത ക്രൂരതയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടയിൽ അവിചാരിതമായി കണ്ട മൂർഖൻ പാമ്പിനെ കയ്യിലിരുന്ന അരിവാൾ ഉപയോഗിച്ച് അരിഞ്ഞു വീഴ്ത്തുകയായിരുന്നു. പൊന്തക്കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്ന മൂർഖൻ പാമ്പിനെ പ്രകോപിപ്പിച്ചാണ് ഇയാൾ പാമ്പിന്റെ തല അരിഞ്ഞു വീഴ്ത്തിയത്. സമീപത്തു നിന്ന കൂട്ടുകാരനെക്കൊണ്ട് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ നിർദേശം നൽകിയതിനു ശേഷമായിരുന്നു ഇയാളുടെ സാഹസിക പ്രകടനം. യാതൊരു ശല്യവുമുണ്ടാക്കാതെ വെറുതെപോയ പാമ്പിനെയാണ് ഇയാൾ അരിഞ്ഞു വീഴ്ത്തിയത്. തലയില്ലാതെ പിടയുന്ന പാമ്പിന്റെ ഉടൽ ദൃശ്യങ്ങളിൽ വ്യക്തമാണ്.

സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പങ്കുവച്ചതോടെ ഇയാൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നത്. മലേഷ്യയിലെ കോക് കേലി എന്ന സ്ഥലത്താണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്. കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് ഇയൾ ഇഴഞ്ഞു നീങ്ങുന്ന മൂർഖൻ പാമ്പിനെ കണ്ടത്.പാമ്പ് ഇയാളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇയാളുടെ ഭാഗത്ത് ന്യായമുണ്ടെന്നും വിശ്വസിക്കാമായിരുന്നു. എന്നാൽ യൊതൊരു ശല്യവുമുണ്ടാക്കാതെ പോയ പാമ്പിനെ ഇയാൾ അരിഞ്ഞു വീഴ്ത്തിയതാണ് ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

മലേഷ്യയിലെ മൃഗസംരക്ഷണ സംഘടനയാണ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയുടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ പാമ്പുകളുടെയും മറ്റും മാളങ്ങളിൽ വെള്ളം കയറിയിട്ടുണ്ടാകാം. അതിനാൽ സുരക്ഷിതമായ താവളം തേടിയാകാം ഇവ പുറത്തിറങ്ങുന്നതെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ ഇവയുമായിട്ടുള്ള നേരിട്ടുള്ള സംഘർഷങ്ങൾ ഉഴിവാക്കണമെന്നും നിർദേശമുണ്ട്. മനുഷ്യർക്ക് മാത്രമല്ല, മറ്റ് ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് കാര്യം മാറക്കരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.

English Summary: Malaysian Man Chops Head of a Cobra Snake With a Sickle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com