ADVERTISEMENT

ഗതികെട്ടാൽ പുലി പുല്ലും തിന്നുമെന്ന ചൊല്ല് നമ്മൾ കേട്ടിട്ടുണ്ട്. വിശന്നു കണ്ണു കാണാതാൽ പിന്നെ എന്തുചെയ്യാൻ. ഇവിടെയൊരു പുള്ളിപ്പുലി വിശന്നു വലഞ്ഞപ്പോൾ ചെയ്തത് പുല്ലുതിന്നുകയൊന്നുമല്ല കേട്ടോ. ഗതികേടുകൊണ്ട് മുതല പിടിച്ച ഇരയെ തട്ടിയെടുക്കാനായിരുന്നു പുള്ളിപ്പുലിയുടെ ശ്രമം. ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്.

Crocodile Attacks a Leopard Trying To Steal Its Food

പുള്ളിപ്പുലി നദിക്കരയിലൂടെ ഇരതേടി നടക്കുന്നതിനിടയിലാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മാനിന്റെതെന്നു തോന്നിക്കുന്ന മൃതശരീരം കണ്ടത്. ഇരതേടി ക്ഷീണിച്ചതുകൊണ്ടോ വിശപ്പിന്റെ കാഠിന്യകൊണ്ടോ മുന്നിൽ കണ്ട ഭക്ഷണം പുള്ളിപ്പുലിയെ ആകർഷിച്ചു. കഷ്ടപ്പെടാതെ കിട്ടിയ ഇരയെ ഭക്ഷിക്കാനെത്തിയ പുള്ളിപ്പുലി വെള്ളത്തിനു തൊട്ടരികിലെത്തിയപ്പോഴാണ് മുതല പിടികൂടിയ ഇരയാണതെന്ന് മനസ്സിലായത്. മുതലയുടെ ഇരയെ കൈക്കലാക്കാൻ പുള്ളിപ്പുലി പലവട്ടം ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. കനത്ത പ്രത്യാക്രമണം നടത്തിയാണ് മുതല തിരിച്ചടിച്ചത്.

ക്രൂഗർ ദേശീയ പാർക്കിലെ മാറ്റിംബാ ലോഡ്ജിന്റെ ഉടമയും 54 കാരനുമായ ആൽബർട്ടോ സ്കോട്‌ലിൻ ആണ് ഈ വേറിട്ട ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഏറെനേരം ഇരയെ കൈക്കലാക്കാമെന്ന ലക്ഷ്യത്തോടെ അവിടെ ചുറ്റിപ്പറ്റി നിന്ന പുള്ളിപ്പുലി ഒരു രക്ഷയുമില്ലെന്നറിയഞ്ഞതോടെ വെറും കൈയൊടെ സ്ഥലം കാലിയാക്കി. മുതലയുടെ പിടിയിൽ നിന്നും ഇരയെ തട്ടിയെടുക്കാൻ ശ്രമിച്ച പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

English Summary: Crocodile Attacks a Leopard Trying To Steal Its Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com