ADVERTISEMENT

തെക്കൻ കലിഫോർണിയയിലാണ് വളർത്തുനായയെ ആക്രമിച്ച മൗണ്ടൻ ലയണിന്റെ മുഖത്ത് ഉടമയായ സ്ത്രീ ഇടിച്ചത്. വീടിനു പിന്നിൽ നിൽക്കുകയായിരുന്ന മിനിയേച്ചർ ഷ്നോസെർ വിഭാഗത്തിൽ പെട്ട വളർത്തു നായയേയാണ് മൗണ്ടൻ ലയൺ ആക്രമിച്ചത്. മൗണ്ടൻ ലയന്റെ പിടിയിൽ നിന്ന് നായയെ രക്ഷിക്കാൻ വേണ്ടിയാണ് ഉടമയായ സ്ത്രീ അതിന്റെ മുഖത്ത് ശക്തിയായി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൗണ്ടൻ ലയൺ പതറിയെങ്കിലും  നായയുമായി സമീപത്തുള്ള മലമുകളിലേക്ക് ഓടിമറഞ്ഞു.

മൗണ്ടൻ ലയന്റെ ആക്രമണത്തിൽ നിന്ന് നായയെ രക്ഷിക്കാൻ ശ്രമിക്കവേ ഉടമയുടെ കൈകൾക്കും പരിക്കേറ്റു. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ല. സമീപത്തുള്ള മറ്റൊരു വളർത്തു നായയേയും മൗണ്ടൻ ലയൺ ആക്രമിച്ചിരുന്നു. സിമി വാലി മേഖലയിൽ കഴിഞ്ഞ ദിവസം മൗണ്ടൻ ലയൺ ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇവർ നടത്തിയ അന്വേഷണത്തിൽ മൗണ്ടൻ ലയനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് വളർത്തു നായയെ മൗണ്ടൻ ലയൺ ആക്രമിച്ച സംഭവമുണ്ടായത്. ആക്രമണമുണ്ടായ മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

English Summary: Woman 'Punches' Mountain Lion after It Attacked Her Dog in Backyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com