ഇത് ഇന്ത്യയിൽ മാത്രമേ നടക്കൂ: ബൈക്കിനു പിന്നിൽ നിന്ന് സഞ്ചരിക്കുന്ന വളർത്തുനായ!

 Dog On Bike Steals Limelight From BBC Presenter
SHARE

ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ് എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങൾ ഈ ദൃശ്യങ്ങൾ നെഞ്ചിലേറ്റിയത്. ബൈക്കിനു പിന്നിൽ ഉടമയുടെ തോളിലേക്ക് മുൻകാലുകൾ എടുത്തു വച്ചായിരുന്നു നായയുടെ നഗരം ചുറ്റൽ. അപ്രതീക്ഷിതമായാണ് ഈ സംഭവം ജനശ്രദ്ധനേടിയത്. 

ബിബിസിയുടെ അവതാരകനായ ടോം ബ്രൂക്ക് ‘ടോക്കിങ് മൂവീസ്’ എന്ന  എന്ന ടെലിവിഷൻ പരിപാടിയുെട ചിത്രീകരണത്തിനായി മുംബൈയിലെത്തിയതായിരുന്നു.  ഓട്ടോറിക്ഷയിലായിരുന്നു അവതരണത്തിന്റെ ഭാഗമായി ബ്രൂക്ക് സഞ്ചരിച്ചത്. പരിപാടിയുടെ ഇടയിലായിരുന്നു നായയുടേയും ഉടമയുടേയും മാസ് എൻട്രി. ബ്രൂക്ക് ഓട്ടോയിലിരുന്ന് സംസാരിക്കുമ്പോൾ പിന്നിലൂടെയാണ് ഇതൊന്നുമാറിയാതെ നായയും ഉടമയും കടന്നു പോയത്.

പെട്ടെന്നു തന്നെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളേറ്റെടുത്തു. 16 സെക്കൻഡ് മാത്രമുള്ള ഈ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ ഒരുലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

English Summary: Only In India? Dog On Bike Steals Limelight From BBC Presenter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA