ADVERTISEMENT

തിരക്കേറിയ റോഡിലൂടെ സാവധാനം ഇഴഞ്ഞു നീങ്ങുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. കാനഡയിലെ മോൺട്രിയാലിലാണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. പ്രദർശനത്തിനായി കൊണ്ടുപോയ കമ്പനിയുടെ വാനിൽ നിന്ന് പുറത്തു ചാടിയതാണ് ഈ ചീങ്കണ്ണിയെന്ന് പൊലീസ് വ്യക്തമാക്കി. വാനിൽ കൊണ്ടുപോകവേ ജീവനക്കാർ ഭക്ഷണം കഴിക്കാനായി റോഡിൽ വാഹനം പാർക്ക് ചെയ്തു. ഓട്ടോമാറ്റിക് വാതിൽ തുറന്ന തക്കത്തിനാണ് ചീങ്കണ്ണി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തു കടന്നത്.

ജാരി സ്ട്രീറ്റിലൂടെയായിരുന്നു ചീങ്കണ്ണിയുടെ യാത്ര. റോഡിന്റെ മറുവശത്തേക്ക് മെല്ലെ ഇഴഞ്ഞു നീങ്ങിയ ചീങ്കണ്ണി അവിടെ പാർക്ക് ചെയ്തിരുന്ന കാറിന്റെ അടിയിലേക്ക് കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൈനസ് 4 ഡിഗ്രി തണുപ്പിലൂടെയായിരുന്നു ചീങ്കണ്ണിയുടെ സഞ്ചാരം. തണുപ്പിൽ ഇഴജന്തുക്കൾക്ക് വളരെവേഗം സഞ്ചരിക്കാൻ കഴിയില്ല. അതാകാം ചീങ്കണ്ണി മെല്ലെ ഇഴഞ്ഞു നീങ്ങിയതിനു കാരണമെന്നാണ് നിഗമനം. മേയ്സാം സമാഹയാണ് ഈ ദൃശ്യങ്ങൾ  ക്യാമറയിൽ പകർത്തിയതും  സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

കറങ്ങി നടന്ന ചീങ്കണ്ണിയെ ഉച്ചഭക്ഷണം കഴിഞ്ഞെത്തിയ ജീവനക്കാർ അപ്പോൾ തന്നെ പിടിച്ചു കൂട്ടിലാക്കി. മൂന്ന് ദിവസം മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Drivers Slow Down As Escaped Alligator Calmly Crosses Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com