ADVERTISEMENT

സിംഹങ്ങൾ മികച്ച വേട്ടക്കാരാണ്. സംഘങ്ങളായി ഇരതേടുന്നതാണ് ഇവയുടെ രീതി. മിക്കവാറും പെൺ സിംഹങ്ങളാകും ഇരകളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നത്. ആൺസിംഹങ്ങൾ ഭക്ഷിക്കാൻ മാത്രമാണെത്തുക. ഇങ്ങനെയൊരു വേട്ടയാടലിനിടയിൽ നടന്ന അപൂർ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ക്രൂഗർ ദേശീയ പാർക്കിന്റെ തെക്കേ അതിർത്തിലുള്ള ഫലാബോർവ മേഖലയിലാണ് സംഭവം നടന്നത്.

സഫാരിക്കിറങ്ങിയ വിനോദസഞ്ചാരികളുടെ സംഘവും അവരുടെ ഗൈഡുമായ അഡ്മയർ എൻഡാമാനെയുമാണ് അപൂർവ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. 23 കാരനായ അഡ്മയർ എൻഡാമാനെയാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. രാവിലെ മുതൽ പ്രകൃതിയൊരുക്കിയ വിസ്മയിപ്പിക്കുന്ന കാനന കാഴ്ചകൾക്കു പിന്നാലെയായിരുന്നു വിനോദസഞ്ചാരികളുടെ സംഘം.

ഇമ്പാലകളും അവയെ വേട്ടയാടുന്ന പുള്ളിപ്പുലികളുമെല്ലാം വിനോദസഞ്ചാരികളെ വിസ്മയിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സിംഹക്കൂട്ടം ശ്രദ്ധയിൽ പെട്ടത്. വേട്ടയാടി കീഴ്പ്പെടുത്തിയ കാട്ടുപോത്തുമായി വിശ്രമിക്കുന്ന നിലയിലാണ് സഞ്ചാരികൾ സിംഹക്കൂട്ടത്തെ കണ്ടത്. കാട്ടുപോത്ത് ചത്തുകഴിഞ്ഞുവെന്നാണ് ഒറ്റനോട്ടത്തിൽ സഞ്ചാരികൾ കരുതിയിരുന്നത്. എന്നാൽ സമീപത്തു നിന്നിരുന്ന ആൺ സിംഹം കാട്ടുപോത്തിന്റെ ഞരക്കം കേട്ട് അതിനരികിലേക്കെത്തിയതോടെയാണ് സംഭംവം മാറിമറിഞ്ഞത്.

Lion Gives Pregnant Buffalo a C-Section

ഗർഭിണിയായ കാട്ടുപോത്തിനെയാണ് സിംഹക്കൂട്ടം വേട്ടയാടിയത്. മരണാസന്നയായ കാട്ടുപോത്ത് ജന്മം നൽകാൻ തുടങ്ങിയ കുഞ്ഞിനെയും വലിച്ചെടുത്ത് ഓടിമറഞ്ഞ സിംഹത്തിന്റെ കാഴ്ചയാണ് ഒരേ സമയം വിനോദസഞ്ചാരികളെ ഞെട്ടിച്ചതും നൊമ്പരപ്പെടുത്തിയതും. കുഞ്ഞിന് ജന്മം നൽകിയ ഉടൻതന്നെ കാട്ടുപോത്ത് ഞരക്കത്തോടെ ജീവൻവെടിയുകയും ചെയ്തു. പിറക്കും മുൻപേ സിംഹം കടിച്ചുവലിച്ചുകൊണ്ടുപോയ കാട്ടുപോത്തിന്റെ കുഞ്ഞിന് ജീവനുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഈ സിംഹത്തെ പിന്നീട് സമീപത്തെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

വിനോദസഞ്ചാരികളുടെ സംഘം സഫാരി കഴിഞ്ഞ് മടങ്ങുമ്പോഴും കാട്ടുപോത്തിന്റെ ശരീരം അവിടെ കിടപ്പുണ്ടായിരുന്നു. സമീപത്തായി ഒരു സിംഹം വിശ്രമിക്കുന്നതും ഇവർ ശ്രദ്ധിച്ചിരുന്നു. രണ്ട് മൂന്ന് ദിവസം കൊണ്ടാണ് സിംഹക്കൂട്ടം കൂറ്റൻ കാട്ടുപോത്തിനെ ഭക്ഷിച്ച് തീർത്തതെന്നും ഗൈഡ് വ്യക്തമാക്കി. തന്റെ ഒൗദ്യോഗിക ജീവിതത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കാഴ്ച കണ്ടതെന്ന് അഡ്മയർ എൻഡാമാനെ പറഞ്ഞു.

English Summary: Buffalo a C-SectionLion Gives Pregnant Buffalo a C-Section

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com