sections
MORE

കാണാതായ നായയുടെ വില ‘8 കോടി’; കിട്ടിയപ്പോൾ വെറും 2 ലക്ഷം

Bengaluru's Missing Alaskan Malamute Dog
SHARE

ബെംഗളൂരുവിൽ മോഷണം പോയ  ‘8 കോടിരൂപ' യുടെ  വളർത്തുനായയെ കണ്ടെത്തി ഉടമയെ തിരിച്ചേൽപിച്ച് പൊലീസ്. എന്നാൽ നായയെ തിരികെ ലഭിച്ചപ്പോഴാണ് 2 ലക്ഷം രൂപയാണ് നായയുടെ യഥാർഥ വിലയെന്ന് പൊലീസിന് മനസിലായത്. ബനശങ്കരി സ്വദേശിയും ഡോഗ് ബ്രീഡിങ് സെന്റർ ഉടമയുമായ സതീഷാണ് തന്റെ 8 കോടിരൂപ വിലമതിക്കുന്ന അലാസ്കൻ മാലമ്യൂട്ട് ഇനത്തിൽപ്പെട്ട 3 വയസുള്ള പെൺനായയെ കാണാനില്ലെന്ന് ഹനുമന്ത നഗർ പൊലീസിൽ പരാതി നൽകിയത്.

നായയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ സതീഷ് പോസ്റ്റിട്ടിരുന്നു. നായയെ തിരിച്ച് ലഭിച്ചതോടെയാണ് 2 ലക്ഷം രൂപയ്ക്കാണ് നായയെ വാങ്ങിച്ചതെന്ന് ഇയാൾ പറഞ്ഞത്. നായയെ പെട്ടെന്ന് തിരിച്ച് കിട്ടാൻ വേണ്ടിയാണത്രേ ഉയർന്ന വില പറഞ്ഞത്.

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത നായയെ സാംസങ് എന്നാണ് വിളിച്ചിരുന്നത്. ശ്രീനഗരയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് നായയെ കാണാതായത്. നായ് പ്രസവിക്കുമ്പോൾ ഒരു കുഞ്ഞിനെ ഒഴികെ ബാക്കിയുള്ളതിനെ സതീഷിന് കൊടുക്കണം എന്ന കരാറിലാണ് വളർത്താൻ കൊടുത്തത്.  ഇതിനിടെ നായയെ വിൽക്കുന്നുണ്ടോ എന്ന് ചോദിച്ച ഒരാൾ ഫോൺ വിളിച്ചതായും സതീഷ് പറഞ്ഞു. തണുപ്പേറിയ ആർട്ടിക് മേഖയിൽ വളരുന്ന അലാസ്കൻ മാലമ്യൂട്ടിനെ ശീതീകരിച്ച കൂട്ടിലാണ് പാർപ്പിച്ചിരുന്നത്.

English Summary: Bengaluru's Missing Alaskan Malamute Dog 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA