ADVERTISEMENT

പാലക്കാട് മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കോയമ്പത്തൂർ പാലക്കാട് റയിൽപാതയിൽ രാത്രിയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ പത്തൊൻപതു വർഷത്തിനിടെ ഇരുപത്തിയേഴ് കാട്ടാനകളാണ് മേഖലയിൽ ട്രെയിനിടിച്ച് ചരിഞ്ഞത്.

കഞ്ചിക്കോട് വാളയാർ വനമേഖലയിലൂടെ കടന്നുപോകുന്ന പാലക്കാട് കോയമ്പത്തൂർ റെയിൽവേ പാതയിലാണ് കാട്ടാന ട്രെയിനിടിച്ച് ചരിഞ്ഞത്. തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്ക് പോയ ട്രെയിനാണ് മലമ്പുഴ കൊട്ടേക്കാട് വച്ച് രാത്രിയിൽ കൊമ്പനെ ഇടിച്ചു വീഴ്ത്തിയത്.

റെയിൽപാളത്തിൽ നിന്ന് മാറി ജഡം കിടന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് തടസമുണ്ടായില്ല. റയിൽപാളത്തിലൂടെ അൽപദൂരം കാട്ടാനയെ ട്രെയിൻ വലിച്ചു നീക്കിയതായി സ്ഥലത്തെ തെളിവുകൾ സൂചിപ്പിക്കുന്നു. വനത്തിലൂടെ കടന്നുപോകുന്ന റെയിൽവേയുടെ ബി (B) പാതയിൽ കാട്ടാനകളുടെ സാന്നിധ്യം സജീവമാണ്.

റെയിൽപാത മുറിച്ചു കടന്ന് ജനവാസമേഖലയിലേക്ക് കാട്ടാനയിറങ്ങുന്നത് പതിവാണ്. സംരക്ഷണവേലി വേണമെന്നാവശ്യം നടപ്പാക്കാൻ വനം ഉദ്യോഗസ്ഥർ തയ്യാറാക്കുന്നില്ല. ഈ വർഷം മൂന്നാമത്തെ അപകടമാണിത്. കഞ്ചിക്കോട് കോയമ്പത്തൂർ പാതയിൽ കഴിഞ്ഞ 19 വർഷത്തിനിടെ 27 കാട്ടാനകൾ ട്രെയിനിടിച്ചു ചെരിഞ്ഞെന്നാണ് കണക്ക്.  അപകടം ഒഴിവാക്കാൻ കഞ്ചിക്കോട്–വാളയാർ മേഖലയിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണമുണ്ടങ്കിലും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്. 

English Summary: elephant killed as train smashes it at palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com