ADVERTISEMENT

ആമകൾക്ക് അവയുടെ കട്ടിയുള്ള പുറന്തോട് ഒരു വലിയ സംരക്ഷണ കവചം തന്നെയാണ്. ഏതു വമ്പൻമാർ വേട്ടയാടാനെത്തിയാലും ആ സുരക്ഷാ കവചത്തിനുള്ളിലേക്ക് അവർ വലിയും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

വിശന്നുവലഞ്ഞെത്തിയ ഒരു ജഗ്വാറിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട ആമയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബ്രസീലിലെ പാന്റണൽ മറ്റൊഗ്രോസെൻസ് നാഷണൽ പാർക്ക് സന്ദർശിക്കാനെത്തിയ ഗ്രഹാം പുൾനോയിസും ഭാര്യ ജെനി വാർലെയുമാണ് ഈ അപൂർവ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഇവിടുത്തെ ഫെറ എന്ന ജഗ്വാറാണ് തടാകക്കരയിൽ വിശ്രമിച്ചിരുന്ന ആമയെ ഭക്ഷിക്കാനെത്തിയത്. എളുപ്പത്തിൽ പിടികൂടാൻ പറ്റിയ ഇര എന്ന രീതിയിലാണ് ഫെറ ആമയെ സമീപിച്ചത്. എന്നാൽ അടുത്ത് ചെന്ന് പരിശോധിച്ചപ്പോഴാണ് ഇത് തനിക്കു പറ്റിയ ഇരയല്ലെന്ന് ബോധ്യപ്പെട്ടത്.

തടാകക്കരയിൽ ഇരിക്കുന്ന ആമയെ ലക്ഷ്യമാക്കിയെത്തിയ ഫെറ ആദ്യം അതിനെ മുൻ കാലുകൾകൊണ്ട് തട്ടിനോക്കി. അപ്പോൾ തന്നെ അപകടം മനസ്സിലാക്കിയ ആമ തലയും കാലുകളും തോടിനുള്ളിലേക്ക് വലിച്ചു. മുൻ കാലുകൾകൊണ്ട് ആമയെ തിരിച്ചും മറിച്ചുമൊക്കെ നോക്കിയ ശേഷം രക്ഷയില്ലെന്നു മനസ്സിലാക്കിയ ഫെറ തന്റെ ഇരയെ ഉപേക്ഷിച്ചു മടങ്ങി. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. 

English Summary: crafty tortoise managed to protect itself from being eaten by a hungry jaguar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com