ADVERTISEMENT

കുരങ്ങു വർഗത്തിൽ ഒരു പുതിയ വിഭാഗത്തെ കൂടി കണ്ടെത്തി. ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ ജീവിക്കുന്ന ടീടീ കുരങ്ങു വർഗത്തിൽ പെടുന്നതാണ് പുതിയ കുരങ്ങുകൾ. മൃദു രോമങ്ങൾ നിറഞ്ഞ ഇവയെ ഒരു നൂറ്റാണ്ട് മുൻപ് തന്നെ ആമസോൺ മഴക്കാടുകളിൽ കാണപ്പെട്ടിരുന്നു എങ്കിലും അവ ഒരു പുതിയ വർഗ്ഗം തന്നെയാണെന്ന് തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. 

ടീടീ കുരങ്ങുകളിലെ ഒരു ഇനമായ പ്ലെക്ടൂറോസിബസ് സിനെറസെൻസ് (Plecturocebus cinerascens) തന്നെയാവാം ഇവ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ 2011ൽ റൊണ്ടോണിയ ഫെഡറൽ സർവകലാശാലയിലെ ഗവേഷകയായ മാരിലൂസ് മിസിയസ്, വനനശീകരണം ടീടീ കുരങ്ങുകളെ എത്രത്തോളം ബാധിച്ചു എന്നതിനെകുറിച്ച് പഠനം നടത്തുന്നതിനിടെയാണ് പുതിയ ഇനം കുരങ്ങുകളുടെ സാന്നിധ്യം വനത്തിലുള്ളതായി സംശയം മുന്നോട്ടുവച്ചത്.

ഇതേതുടർന്ന് കുരങ്ങുകളുടെ പ്രത്യേകതകളെക്കുറിച്ചും അവയുടെ ഡിഎൻഎയുമെല്ലാം ഗവേഷകർ വിശദമായ പഠനത്തിന് വിധേയമാക്കി. അങ്ങനെയാണ് ടീടീ വിഭാഗത്തിൽപ്പെട്ട പുതിയ വർഗം തന്നെയാണ് ഇവയെന്നു തെളിഞ്ഞത്. തെക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ് ഏറെ ഓമനത്തം തോന്നുന്ന ടീടീ കുരങ്ങുകളെ സാധാരണയായി കാണാറുള്ളത്. താരതമ്യേന ചെറിയ ഉടലും ഏറെ നീളമുള്ള വാലുമാണ് ഇവയുടെ പ്രത്യേകത. ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കാനാണിവ ഇഷ്ടപ്പെടുന്നത്. പുതിയതായി കണ്ടെത്തിയ ഇനത്തിന് പ്ലെക്ടൂറോസിബസ് പരേസിസ് ( Plecturocebus parecis) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.  ഈ വർഷം ബ്രസീലിൽ നിന്നു കണ്ടെത്തുന്ന മൂന്നാമത്തെ ഇനമാണിത്.

English Summary: Adorable New Species Of Fuzzy Titi Monkey Discovered In Brazilian Amazon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com