ADVERTISEMENT

ശാരീരിക വൈകല്യമുള്ള നായയെ നടുറോഡിൽ ഉപേക്ഷിച്ചു മടങ്ങുന്ന ഉടമയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പോർച്ചുഗലിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ക്രിസ്റ്റോറിക്കു സമീപം സ്വകാര്യ വാഹന കമ്പനി സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ സ്ത്രീ പിൻ സീറ്റിലുണ്ടായിരുന്ന നായയെ ഡോർ തുറന്ന് പുറത്താക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് നായകളാണ് വാഹനത്തിന്റെ പിന്നിലുണ്ടായിരുന്നത്.വാഹനത്തിൽ നിന്നും ആദ്യം ചാടിയിറങ്ങിയത് കറുപ്പു നിറമുള്ള ആരോഗ്യമുള്ള ഒരു നായയായിരുന്നു. പിന്നാലെയാണ് വെളുത്ത നിറത്തിലുള്ള മുൻകാലുകൾക്ക് വൈകല്യമുള്ള നായ പുറത്തേക്ക് ചാടിയിറങ്ങിയത്. ആരോഗ്യമുള്ള നായയെ തിരികെ വാഹനത്തിലേക്ക് കയറ്റി ഡോറടച്ച യുവതി വാലാട്ടിക്കൊട്ട് പിന്നാലെയെത്തിയ വൈകല്യമുള്ള നായയെ വലിച്ചെറിഞ്ഞ ശേഷം വാഹനത്തിൽ കയറി പോകുകയായിരുന്നു.

അനാ പോള ഷീറർ ആണ് സമൂഹമാധ്യമങ്ങളിലൂടെ നൊമ്പരപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. നായയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിക്കെതിരെ കനത്ത രോഷമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഉടമ തെരുവിൽ ഉപേക്ഷിച്ച നായയെ പിന്നീട് സുമനസ്സുകളിലാരെ നഗരത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. നായ സുരക്ഷിതനാണെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Woman Abandoning Dog With Special Needs in the Middle of the Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com