sections
MORE

വളർത്തു പൂച്ചയെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്; വിശ്രമം പൂന്തോട്ടത്തിൽ, ഒടുവിൽ പിടിയിൽ

Python swallows family's pet cat whole in Queensland
Image Credit: Facebook
SHARE

ക്വീൻസ്‌ലൻഡിലെ സൺഷൈൻ കോസ്റ്റിൽ ഇരവിഴുങ്ങിയ ശേഷം വിശ്രമിക്കുന്ന നിലയിൽ വീടിനു സമീപത്തെ പൂന്തോട്ടത്തിൽ പെരുമ്പാമ്പിനെ കണ്ടെത്തി. പൂന്തോട്ടത്തിൽ പെരുമ്പാമ്പിനെ കണ്ട വീട്ടമ്മയാണ് പാമ്പുപിടുത്ത വിദഗ്ധരെ വിവരമറിയിച്ചത്.

പാമ്പു പിടിത്ത വിദഗ്ധനായ സ്റ്റ്യുവർട്ട് മക്കൻസിയാണ് രണ്ട് മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടാനെത്തിയത്. മക്കൻസിയാണ് പാമ്പ് വിഴുങ്ങിയത് എന്തിനെയാണെന്നറിയാൻ സമീപത്തുള്ള വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചത്. ഇവിടെ നടത്തിയ സ്കാനിങ്ങിലാണ് പൂച്ചയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയതെന്ന് വ്യക്തമായത്. പാമ്പിന്റെ വയറിനുള്ളിൽ പൂച്ചയുടെ കോളറിൽ ഘടിപ്പിച്ചിരുന്ന ചിപ് വ്യക്തമായിരുന്നു. പൂച്ചയുടെ ഉടമ വെറ്ററിനറി ഹോസ്പിറ്റൽ അധികൃതരുമായി ഫോണിലൂടെ സംസാരിച്ചിരുന്നു. അങ്ങനെയാണ് പൂച്ചയെ പെരുമ്പാമ്പ് വിഴുങ്ങിയതാണെന്ന് മനസ്സിലാക്കിയത്.

പൂച്ചയെ കാണാതായതിന്റെ ദുഃഖത്തിലായിരുന്നു ഉടമയും കുട്ടികളും. സാധാരണയായി പകൽ സമയത്ത് മാത്രമേ പൂച്ച പുറത്തിറങ്ങിയിരുന്നുള്ളൂ. ഇങ്ങനെ പുറത്തിറങ്ങിയപ്പോഴാകാം പാമ്പ് പിടികൂടിയെതന്നാണ് നിഗമനം. വളർത്തു മൃഗങ്ങളെ സൂക്ഷിക്കണമെന്നും പുറത്തിറങ്ങി അനുവദിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary: Python swallows family's pet cat whole in Queensland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA