ADVERTISEMENT

ഇരുണ്ട തവിട്ട് നിറവും 63 കിലോയോളം ഭാരവുമുള്ള കൂറ്റൻ നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ നിറയുന്നത്. ബെല്ല എന്നാണ് ലാബ്രഡോർ–പിറ്റ്ബുൾ സങ്കരയിനത്തിൽ പെട്ട നായയുടെ പേര്. ഒറ്റ നോട്ടത്തിൽ ബെല്ലയെ കണ്ടാൽ തവിട്ടു നിറമുള്ള കരടിയാണെന്ന് തോന്നും. ഇതാണ് ബെല്ലയെ മറ്റ് നായകളിൽ നിന്ന് വേറിട്ടു നിർത്തുന്നത്.

നിക്ക് വെൽട്ടന്റെ വളർത്തു നായയാണ് ബെല്ല. നിക്കും കുടുംബവും നോർത്ത് കാരലൈനയിൽ അവധിയാഘോഷിക്കാൻ പോയപ്പോൾ പകർത്തിയ ബെല്ലയുടെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. കാരലൈനയിലെ താമസസ്ഥലത്തിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ ക്യാമറയിൽ പകർത്തുന്നതിനിടയിലാണ് ബെല്ല പുൽത്തകിടിയിൽ കിടന്ന് ഉരുളുന്നത് ശ്രദ്ധയിൽ പെട്ടത്.  ഈ ദൃശ്യങ്ങളും നിക്ക് ക്യാമറയിൽ പകർത്തി. ഒറ്റ നോട്ടത്തിൽ ബെല്ലയെ കണ്ടാൽ കൂറ്റൻ തവിട്ടു കരടി കിടന്ന് ഉരുളുകയാണെന്നേ തോന്നൂ. നിക്ക് പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ബെല്ലയുടെ ഈ ദൃശ്യങ്ങളാണ് കരടിയോ അതോ നായയോ എന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

140 പൗണ്ട് അതായത് 63 കിലോയിലധികം ഭാരമുണ്ട് ബെല്ലയ്ക്ക്. നിക്കിന്റെ സുഹൃത്തുക്കളൊക്കെ ബെല്ലയെ ആദ്യമായി കാണുമ്പോൾ കരടിയാണെന്ന് തെറ്റിധരിക്കാറുണ്ട്. പ്രായമുള്ളവർക്കും ബെല്ലയെ പേടിയാണ്. വലുപ്പമുണ്ടെങ്കിലും ബെല്ലയൊരു പാവമാണെന്നും നിക്ക് വ്യക്തമാക്കുന്നു. ചെറിയ കുട്ടികൾക്ക് വരെ ബെല്ലയുടെ അടുത്ത് ഭയപ്പെടാതെ ചെല്ലാം. കുട്ടികളെയെല്ലാം ഏറെയിഷ്ടമാണ് ബെല്ലയ്ക്ക്.

​English Summary: Fluffy Dog Is Mistaken For A Bear Due To Its Huge Ten Stone Frame

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com