ADVERTISEMENT

മുള്ളൻ പന്നികൾ പൊതുവേ അപകടകാരികളാണ്. ആക്രമിക്കാൻ വരുന്നവരെ മുള്ളുകൊണ്ട് വീഴ്ത്തിക്കളയും. എന്നാൽ ഇവിടെയൊരു മുള്ളൻപന്നി ചെറിയ ആൺകുട്ടിക്കൊപ്പം കുറുമ്പുകാട്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. സാധാരണയായി മുള്ളൻ പന്നികൾ മനുഷ്യരോട് ചങ്ങാത്തം കൂടാറില്ല. എന്നാൽ ഇവിടെ കണ്ട കുട്ടിയുടെ ചങ്ങാതിയാണ് മുള്ളൻ പന്നി. 

മുന്നിൽ നടക്കുന്ന കുട്ടിയെ പിന്തുടരുന്ന മുള്ളൻപന്നിയെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. മുള്ളൊന്നും തെറിപ്പിക്കാതെ സൂക്ഷിച്ചാണ് മുള്ളൻ പന്നിയുടെ നടത്തം. ഇടയ്ക്ക് മുള്ളൻ പന്നി പിന്നാലെയുമ്ടോയെന്ന് കുട്ടി മെല്ലെ തിരിഞ്ഞു നോക്കുന്നുണ്ട്. ഇടക്ക് കുട്ടി ഓടുമ്പോൾ മുള്ളൻ പന്നിയും പിന്നാലെ അതേ വേഗത്തിൽ ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് മനോഹരമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധി ആളുകൾ ഇപ്പോൾ തന്നെ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. കുട്ടിക്കൊപ്പം കുറുമ്പുകാട്ടുന്ന മുള്ളൻ പന്നിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

English Summary: Porcupine Walking With A Kid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com