ADVERTISEMENT

കഴിഞ്ഞ ആഴ്ചയാണ് ശുചിമുറിയിൽ കയറിയ വീട്ടമ്മയെ പെരുമ്പാമ്പ് വരിഞ്ഞു മുറിക്കിയത്. തായ്‌ലൻഡിലാണ് സംഭവം നടന്നത്. ശുചിമുറിയിലേക്കു കയറിയ വീട്ടമ്മയെ അവിടെ പതുങ്ങിയിരുന്ന പെരുമ്പാമ്പ് ആക്രമിക്കുകയായിരുന്നു. ഭയന്നുവിറച്ച വീട്ടമ്മ ധൈര്യം വീണ്ടെടുത്ത് പാമ്പിനെ  തിരിച്ചാക്രമിച്ചാണ് അതിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്.

ഇതിനു പിന്നാലെയിതാ യുകെയിലെ മെഴ്സിസൈഡിലുള്ള ബിർക്കെൻഹെഡ് നഗരത്തിലെ ഒരു ഫ്ലാറ്റിനുള്ളിൽ ശുചിമുറിയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. 8 അടിയോളം നീളമുള്ള കൂറ്റൻ ബോവ കൺസ്ട്രിക്റ്റർ വിഭാഗത്തിലുള്ള പെരുമ്പാമ്പിനെയാണ് ഇവിടെ നിന്നും മെഴ്സിസൈ‍ഡ് പൊലീസ് പിടികൂടിയത്. ലോകത്തിലെ ഏറ്റവും വലിയ പെരുമ്പാമ്പുകളിലൊന്നാണിത്. ഇരകളെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിനാലാണ് ഇവയ്ക്ക് ബൊവ കൺസ്ട്രിക്റ്റർ എന്ന പേരു വന്നത്.

ഫ്ലാറ്റിനുള്ളിൽ പാമ്പ് എത്തിയതെങ്ങനെ ആണെന്ന് താമസക്കാരിയായ യുവതിക്കോ അയൽവാസികൾക്കോ അറിയില്ല. രക്ഷാപ്രവർത്തകരെത്തുമ്പോൾ ശുചിമുറിയിലെ വാഷ്ബേയ്സനുള്ളിൽ പതുങ്ങിയിരിക്കുകയായിരുന്നു പാമ്പ്. പിടികൂടിയ പെരുമ്പാമ്പിനെ സമീപത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തിനു കൈമാറി.

English Summary: Woman Finds 8-Foot Boa Constrictor In Bathroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com