ADVERTISEMENT

പണ്ട് മുതലേ മനുഷ്യരുടെ വിശ്വസ്തനായ ചങ്ങാതിയാണ് നായ. വളർത്തു മൃഗങ്ങളിൽ മനുഷ്യരോട് ഏറെ അടുപ്പം കാട്ടുന്നതും നായകളാണ്. എന്നാൽ ഇതു മാത്രമല്ല മിടുക്കിലും തങ്ങൾ മുന്നിലാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു നായ. തായ്‌ലൻഡിൽ നിന്നു പുറത്തുവരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

10 അടിയോളം ഉയരമുള്ള ഇരുമ്പ് ഗേറ്റ് ചാടിക്കടന്നാണ് നായ സമൂഹമാധ്യമങ്ങളിൽ താരമായത്. ഗേറ്റിലൂടെ മുകളിലേക്ക് ചവിട്ടിക്കയറി വിടവിലൂടെ മറുവശത്തേക്ക് ചാടിക്കടക്കടക്കുകയാണ് നായ ചെയ്തത്. കടലോര റിസോർട്ടായ ഹുവാ ഹിനിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. നിരവധിയാളുകൾ നായയുടെ സാമർഥ്യത്തെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങളും പങ്കുവച്ചിട്ടുണ്ട്.

English Summary: Dog Climbs a 10-Foot Metal Door to Find the Right Spot to Get through It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com