ADVERTISEMENT

ബുദ്ധിയുടെ കാര്യത്തിൽ ആനകളും നായകളുമൊന്നും ഒട്ടും പിന്നിലല്ല. മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ അതേപടി അനുകരിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മഞ്ഞിലൂടെ തെന്നി നീങ്ങുന്ന നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

മനുഷ്യർക്ക് മാത്രമല്ല മഞ്ഞിലൂടെ സ്ലെഡ്ജിൽ കൂളായി യാത്ര ചെയ്യാൻ മൃഗങ്ങൾക്കും കഴിയും എന്നു തെളിയിച്ചിരിക്കുകയാണ് ഈ നായ. മഞ്ഞു പുതച്ചു കിടക്കുന്ന സ്ഥലത്ത് സമീപത്തു കിടന്ന പ്ലാസ്റ്റിക് സ്ലെഡ് കഴിച്ചെടുത്തു മുകളിൽ കൊണ്ടുവന്ന് അതിൽ കയറി കിടന്നാണ് താഴേക്ക് തെന്നി നീങ്ങിയത്. താഴെയെത്തിയ നായ വീണ്ടും സ്ലെഡ് കടിച്ചെടുത്തുകൊണ്ടു വരുന്നതും വിനോദം തുടരുന്നതും കാണാം.

ഇന്ന് കാണാൻ പറ്റിയ ഏറ്റവും മനോഹരമായ രംഗം എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. വിവേക് ഒബ്റോയിയും ക്രിസ് ഇവാനും ഉൾപ്പെടെയുള്ളവർ ഈ ദൃശ്യങ്ങൾ പങ്കുവച്ചതോടെ സംഭവം വ്യാപകമായി ജനശ്രദ്ധനേടി. നിരവധിയാളുകൾ നായയുടെ ബുദ്ധിയെ പ്രശംസിച്ചും രംഗത്തെത്തി. മനോഹരമായ ഈ ദൃശ്യങ്ങൾ നിരവധി പേർ ഇപ്പോൾ തന്നെ കണ്ടുകഴിഞ്ഞു.

English Summary: Dog gets its own sledge, rides down the snow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com