ADVERTISEMENT
Lion hides in a tree after being chased by a herd of 100 angry buffaloes in Kenya
Image Credit: Neelutpaul Barua/Caters News

കാട്ടിലെ രാജാവൊക്കെയാണെങ്കിലും ആഫ്രിക്കൻ എരുമക്കൂട്ടത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാനൊന്നും സിംഹത്തിനാവില്ല. എരുമകളെയും കാട്ടുപോത്തുകളെയുമൊക്കെ ഒറ്റയ്ക്ക് ഒത്തുകിട്ടിയാൽ വേട്ടയാടുമെന്നല്ലാതെ കൂട്ടം ചേർന്നു വന്നാൽ ഓടി രക്ഷപെടാൻ മാത്രമേ കഴിയൂ എന്നു തെളിയിച്ചിരിക്കുകയാണ് ഈ സിംഹം. കെനിയയിലാണ് നൂറോളം ആഫ്രിക്കൻ എരുമകൾ ചേർന്ന് സിംഹത്തെ ഭയപ്പെടുത്തി മരത്തിന് മുകളിൽ കയറ്റിയത്. 

Lion hides in a tree after being chased by a herd of 100 angry buffaloes in Kenya
Image Credit: Neelutpaul Barua/Caters News

കെനിയയിലെ ലേക്ക് നകുരു ദേശീയ പാർക്കിലാണ് സംഭവം നടന്നത്. മുംബൈയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ നീലുത്പോൾ ബറുവയാണ് അപൂർവമായ ഈ ചിത്രങ്ങൾ പകർത്തിയത്. ദേഷ്യപ്പെട്ട് പാഞ്ഞടുക്കുന്ന എരുമകളിൽ നിന്ന് ജീവൻ രക്ഷിക്കാനായി സിംഹം ചാടിക്കയറിയത് അക്വേഷ്യ മരത്തിലാണ്. മരംകയറ്റം സിംഹങ്ങൾക്ക് അത്രവശമില്ലാത്തതിനാൽ തന്നെ പല തവണ സിംഹരാജൻ ഉൗർന്നു താഴെ വീഴാൻ തുടങ്ങി. ഏറെ പണിപ്പെട്ടാണ് മരത്തിൽ നിന്നു വീഴാതെ പിടിച്ചു നിന്നത്.

സിംഹം കയറിയ മരത്തിനു താഴെയായി കലിപൂണ്ട ആഫ്രിക്കൻ എരുമകളും തമ്പടിച്ചു. മരത്തിൽ പിടിച്ചു നിൽക്കാൻ പ്രയാസമേറിയതോടെ താഴെ നിൽക്കുന്ന എരുമകളെ ഗർജിച്ച് തുരത്താനും ശ്രമം നടത്തി.  ഇതൊന്നും ആഫ്രിക്കൻ എരുമകളെ ഭയപ്പെടുത്തിയില്ല. എന്നാൽ ഏറെ നേരം കാത്തുനിന്ന് മടുത്ത എരുമകൾ മെല്ല അവിടെ നിന്നും പിൻവാങ്ങി. എരുമക്കൂട്ടം പോയതോടെ ജീവൻ രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ സിംഹവും മരത്തിൽ നിന്നും ചാടിയിറങ്ങി കാട്ടിലേക്ക് മറഞ്ഞു.

English Summary: Lion hides in a tree after being chased by a herd of 100 angry buffaloes in Kenya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com