ADVERTISEMENT

മൃഗങ്ങൾക്കിടയിലെ അപൂർവ സൗഹൃദങ്ങൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. അത്തരമൊരു അപൂർവ സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കലിഫോർണിയയിലെ സാന്താക്രൂസ് മലനിരകൾക്ക് സമീപമുള്ള തിരക്കേറിയ ഹൈവേയുടെ അടിയിലുള്ള മൃഗങ്ങൾക്കായി നിർമിച്ച ടണലിലാണ് സംഭവം നടന്നത്. 

അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം ചെന്നായയും ബാഡ്ജറും തമ്മിലുള്ള അപൂർവ സൗഹൃദമാണ് ഗവേഷകരെ പോലും അമ്പരപ്പിച്ചിരിക്കുന്നത്. വലിയ ടണലിനുള്ളില്‍ സുഹൃത്തിനെ ആകാംക്ഷയോടെ കാത്തുനിൽക്കുന്ന ചെന്നായയെ ദൃശ്യങ്ങളിൽ കാണാം. സൗഹാർദപൂർവം വാലാട്ടിയും ചാടിക്കളിച്ചുമൊക്കെയാണ് ചെന്നായ ബാഡ്ജറെ ടണലിനുള്ളിലേക്ക് കൊണ്ടുപോയത്. യാതൊരു ഭയവും കൂടാതെയാണ് ബാഡ്ജർ ചെന്നായയ്ക്കൊപ്പം ടണലിലേക്ക് കയറിപ്പോകുന്നത്. ഇതിൽ നിന്ന് ഇവർ തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കാമെന്നും ഗവേഷകർ വ്യക്തമാക്കി.

ഇതാദ്യമായാണ് ചെന്നായയും ബാഡ്ജറും തമ്മിലുള്ള സൗഹൃദം കണ്ടെത്തുന്നതെന്ന് ഗവേഷകർ പറഞ്ഞു. രണ്ട് തരത്തിലുള്ള ജീവിതം നയിക്കുന്ന വ്യത്യസ്ത വിഭാഗത്തിൽ പെട്ട ജീവികൾ തമ്മിൽ എങ്ങനെ സൗഹൃദത്തിലായി എന്നതാണ് ഗവേഷകരെ അമ്പരപ്പിക്കുന്ന കാര്യം.

പെനിന്‍സുല ഓപൺ സ്പേസ് ട്രസ്റ്റ് ആണ് ഈ അപൂർവ ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. 18.5 മില്യണിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. ദേശീയ മാധ്യമങ്ങളുൾപ്പെടെ ഈ അപൂർവ സൗഹൃദക്കാഴ്ച ഏറ്റെടുത്തതോടെ സംഭവം വ്യാപകമായി ജനശ്രദ്ധ നേടി.

English Summary: A Badger And Coyote 'Friendship' Has Scientists Excited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com