ADVERTISEMENT

കഴുത്തിൽ ടയർ കുരുങ്ങി ശ്വാസമെടുക്കാൻ പോലും വിഷമിക്കുന്ന കൂറ്റൻ മുതലയുടെ വാർത്ത കഴിഞ്ഞ മാസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മുതലയുടെ കഴുത്തിലെ ടയർ ഊരി അതിനെ രക്ഷപെടുത്തുന്നവർക്ക് വമ്പൻ പ്രതിഫലമാണ് അധികൃതർ വാഗ്ദാനം ചെയ്തിരുന്നത്. ഇന്തോനീഷ്യയിലെ ഈ മുതലയെ രക്ഷിക്കാനാണ് ഓസ്ട്രേയിലയിലെ ടെലിവിഷൻ അവതാരകനായ മാറ്റ് റൈറ്റ് എത്തിയിരിക്കുന്നത്. നാഷണൽ ജ്യോഗ്രഫിക് ചാനലലെ ‘മോൺസ്റ്റർ ക്രോക് റാങ്ക്ലർ’ എന്ന ടെലിലിവിഷൻ പരമ്പരയുടെ അവതാരകനാണ് മാറ്റ് റൈറ്റ്. മുതലയുടെ കഴുത്തിൽ കുരുങ്ങിയ ഇരുചക്രവാഹനത്തിന്റെ ടയർ മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോൾ മാറ്റും സംഘവും. പാലു എന്നാണ് പ്രദേശവാസികൾ  മുതലയ്ക്ക് നൽകിയിരിക്കുന്ന പേര്.

ടെലിവിഷൻ പരമ്പരയുടെ ഭാഗമായി സുവാവസി ദ്വീപിൽ എത്തിയ മാറ്റ് റൈറ്റും സംഘവും മുതലയെ കെണിവച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. ആഹാരം ധാരാളമുള്ള നദിയായതിനാൽ കെണിയിൽ വീഴീനുള്ള സാധ്യത കുറവാണെന്നും മാറ്റ് വ്യക്തമാക്കി. അതിനാൽ ചൂണ്ടകൊളുത്തി പിടിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ശരീരത്തിൽ ചെറിയ മുറിവുണ്ടാകുന്നതൊഴിച്ച് മറ്റ് പ്രശ്നങ്ങളൊന്നും ഈ രീതിയിൽ മുതലയെ പിടിച്ചാൽ സംഭവിക്കില്ലെന്ന ഉറപ്പും മാറ്റ് നൽകിയിട്ടുണ്ട്. ഈ ഉദ്യമത്തിനു മുന്നോടിയായി മാറ്റും സംഘവും നദിയിൽ നിന്ന് ഈ രീതിയിൽ ഒരു ചെറിയ മുതലയെ പിടിച്ചിരുന്നു. 13 അടിയോളം നീളമുള്ള കൂറ്റൻ മുതലയെ പിടിക്കുകയെന്നത് ശ്രമകരമായ കാര്യമാണെന്നും മാറ്റ് വ്യക്തമാക്കി. ഈ വരവിൽ മുതലയെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാറ്റ് തിരിച്ചു പോയാലും സംഘത്തിലുള്ള മറ്റുള്ളവർ ശ്രമം തുടരുമെന്നും പറഞ്ഞു. മാറ്റിനൊപ്പം ക്രിസ് വിൽസണും പ്രാദേശിക സംരക്ഷണ പ്രവർത്തകരും മുതലയെ പിടികൂടാനുള്ള ശ്രമങ്ങളിൽ പങ്കുചേരുന്നുണ്ട്. 

13 അടിയോളം നീളമുള്ള കൂറ്റൻ മുതലയുടെ കഴുത്തിൽ ടയർ കുരുങ്ങിയിട്ട് വർഷങ്ങളായി. പ്രാദേശിക മൃഗസംരക്ഷണ പ്രവർത്തകർ മുതലയുടെ ശരീരത്തിൽ നിന്ന് ടയർ നീക്കാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ അവർ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഓരോ തവണയും രക്ഷിക്കാനെത്തുവരെ മുതല ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു പതിവ്. കഴിഞ്ഞ മാസം പകർത്തിയ ദൃശ്യങ്ങളിലാണ് മുതല ശ്വാസമെടുക്കാൻ പോലും വിഷമിക്കുന്നതായി കണ്ടെത്തിയത്.

ഇങ്ങനെ പോയാൽ മുതലയുടെ ജീവൻ തന്നെ അപകടത്തിലായേക്കും എന്നു മനസ്സിലാക്കിയാണ് അധികൃതർ മുതലയെ രക്ഷിക്കുന്നവർക്ക് കനത്ത പ്രതിഫലം വാഗ്ദാനം ചെയ്തത്. സാധാരണക്കാർ മുതലയുടെ അടുത്ത് പോവുകയോ അതിനെ ഉപദ്രവിക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary: Aussie Croc Wrangler Joins Bid To Save Tyre-Tied Reptile In Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com