sections
MORE

വിഷപ്പാമ്പും പല്ലിയും തമ്മിലുള്ള ജീവൻമരണ പോരാട്ടം; ദൃശ്യങ്ങൾ കൗതുകമാകുന്നു

Snake and Lizard Duel under the Australian Sun
SHARE

വിഷപ്പാമ്പും വലിയ പല്ലിയും തമ്മിലുള്ള  ജീവൻമരണ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ക്വീൻസ്‌ലൻഡിലെ ബ്രിസ്ബേനിലുള്ള ഒരു വീടിന്റെ മുന്നിലാണ് സംഭവം നടന്നത്. വീട്ടുടമ പുറത്തേക്ക് പോകാനിറങ്ങിയപ്പോഴാണ് പുൽത്തകിടിയിൽ നിന്ന് പാമ്പിന്റെ ചീറ്റൽ കേട്ടാണ് അവിടേക്ക് ശ്രദ്ധിച്ചത്.

അപ്പോഴാണ് വലിയ പല്ലിയായ ബ്ലൂ ടങ് ലിസാർഡും വിഷപ്പാമ്പുകളിലൊന്നായ ഓസ്ട്രേലിയൻ ബ്രൗൺ സ്നേക്കും തമ്മിലുള്ള പോരാട്ടം കണ്ടത്. ഉടൻതന്നെ സംഭവം ക്യാമറയിൽ പകർത്തി. ഏറെ നേരത്തെ ചെറുത്തു നിൽപ്പിന് ശേഷം പല്ലി കീഴടങ്ങി. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അപകടകാരിയായ പാമ്പാണ് ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്ക്. മറ്റു പാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യവാസമുള്ളയിടത്തും ഇവയെ ധാരാളമായി കാണാറുണ്ട്.

English Summary: Snake and Lizard Duel under the Australian Sun

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA