ADVERTISEMENT

കടല്‍ത്തീരങ്ങളില്‍ പത അടിഞ്ഞുകൂടുന്നത് സ്വാഭാവികമാണ്.  ശക്തമായ കാറ്റ്, തിരമാല എന്നിവ കാരണം ജൈവ വസ്തുക്കള്‍ കലങ്ങിയാണ് പതയയുണ്ടാകുന്നത്. അമിത അളവില്‍ കടലില്‍ മാലിന്യം കലരുന്നതും പതയ്ക്ക് കാരണമാകാറുണ്ട്.

ഇങ്ങനെയുള്ള കടൽ പതയിൽ മുങ്ങിയ നായയുടെ ദൃശ്യങ്ങളാണ് കൗതുകമാകുന്നത്. ക്വീൻസ്‌ലൻഡിലെ ഗോൾഡ് കോസ്റ്റിലാണ് സംഭവം നടന്നത്. നായയുടെ ഉടമയാണ് രസകരമായ ഈ ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. 

കടൽത്തീരത്ത് അടിഞ്ഞുകൂടിയ പതയിൽ കളിക്കാൻ ഏറെ ഇഷ്മണ് ഡാന്റെ എന്നു വിളിക്കുന്ന ജർമൻ ഷെപ്പേഡ് നായയ്ക്കെന്നും ഉടമ വ്യക്തമാക്കി. കടൽത്തീരത്തിരുന്ന ഡാന്റെയെ തിരയ്ക്കൊപ്പമെത്തിയ കടൽ പത പൂർണമായും മൂടുന്നതും ദൃശ്യങ്ങളിൽ കാണാം. പതയിൽ മുങ്ങി അതിൽ നിന്നും മെല്ല പുറത്തേക്കു വരുന്ന നായയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

English Summary: Dog Engulfed by Seafoam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com