ADVERTISEMENT

ബുദ്ധിയുടെ കാര്യത്തിൽ ആനകൾ ഏറെ മുന്നിലാണ്. അതുകൊണ്ട് തന്നെ മുന്നിലെത്തുന്ന തടസ്സങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നും അവയ്ക്കറിയാം. സഞ്ചാര പാതയിലെ വൈദ്യുതവേലികളും മതിൽക്കെട്ടുകളുമൊക്കെ നിഷ്പ്രയാസം മറികടക്കുന്ന ആനകളുടെ ദൃശ്യങ്ങൾ ഇതിനുദാഹരണമാണ്.

ചെറിയ ചവിട്ടു പടികൾ ശ്രദ്ധയോടെ കയറുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മുന്നിലുള്ള തടസ്സങ്ങളൊക്കെ എങ്ങനെ മറികടക്കണമെന്ന് ആനകൾക്കറിയാം എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ. പടികൾ ചവിട്ടിക്കയറി മുകളിലെത്തിയ ശേഷം പിന്തിരിഞ്ഞു നോക്കുന്ന ആനയേയും ദൃശ്യങ്ങളിൽ കാണാം.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് മനോഹരമായ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധി ആളുകൾ ഈ ദൃശ്യത്തിനു താഴെ അഭിപ്രായങ്ങളും പങ്കുവച്ചിട്ടുണ്ട്. എങ്ങാനും ആന താഴെ വീഴുമോ എന്നായിരുന്നു പലരുടെയും പേടി. എന്നാൽ അപകടമൊന്നും സംഭവിക്കാതെ ആന മുകളിലെത്തിയതിന്റെ ആശ്വാസവും പലരും പങ്കുവച്ചു.

English Summary: Ever seen an elephant climb stairs? This viral video will leave you amazed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com