ADVERTISEMENT

അടുക്കളയിലെ സിങ്കിൽ വെള്ളം നിറച്ച് അതിൽ ഇട്ടിരുന്ന മത്സ്യത്തെ നോക്കിയിരിക്കുന്ന പൂച്ചകൾ. വെള്ളത്തിൽ നീന്തുന്ന മത്സ്യത്തെ ഏറെ കൗതുകത്തോടെയാണ് പൂച്ചകൾ നോക്കിക്കൊണ്ടിരുന്നത്. ഒടുവിൽ പുറത്തേക്ക് ചാടുന്ന മത്സ്യത്തെ കണ്ടു ഭയന്ന പൂച്ചകളുടെ രസകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

സിങ്കിനോട് ചേർന്ന് മുകളിൽ കയറിയിരുന്നായിരുന്നു പൂച്ചകളുടെ നിരീക്ഷണം. സാധാരണ മത്സ്യങ്ങളെ കണ്ടാൽ പൂച്ചകളാണ് ആദ്യം അവയെ പിടികൂടാൻ ശ്രമിക്കുക. എന്നാൽ ഇവിടെ സംഭവിച്ചത് മറിച്ചായിരുന്നു. കൗതുകത്തോടെ നോക്കിയിരിക്കുന്ന പൂച്ചകളുടെ മുന്നിലേക്ക് മത്സ്യം കുതിച്ചു ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതുകണ്ട് ഭയന്ന പൂച്ചകൾ അവിടെയിരുന്ന പാത്രവും മറ്റും തട്ടിമറിച്ച് താഴേക്ക് വീഴുന്നതും കാണാം.

പീപ്പിള്‍സ് ‍െഡയ്‌ലിയാണ് രസകരമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Fish in sink attack cats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com