ADVERTISEMENT

റോഡ് മറികടക്കുന്ന മുൻകാലുകളില്ലാത്ത നായയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. തിരക്കേറിയ റോഡ് മുറിച്ചു കടക്കുന്ന നായയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

13 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ പിൻകാലിൽ നിവർന്ന് നിന്ന് റോഡ് മറികടക്കുന്ന നായയെ കാണാം. തിരക്കേറിയ റോഡിലേക്ക് ആദ്യമിറങ്ങിയപ്പോൾ നിലതെറ്റി വീഴാൻ തുടങ്ങിയെങ്കിലും അതൊക്കെ അവഗണിച്ച് വീണ്ടും പിൻകാലിൽ ഉയർന്ന് നിന്ന് റോഡ് മുറിച്ചുകടന്നു മിടുക്കൻ നായ. നായയുടെ നടത്തം കണ്ട് അമ്പരന്ന് നോക്കുന്ന ആളുകളെയും ദൃശ്യങ്ങളിൽ കാണാം.

ഇച്ഛാശക്തിയുണ്ടെങ്കിൽ ഏതു പ്രതിസന്ധിയേയും തരണം ചെയ്യാം എന്നതിന് ഉദാഹരണമാണ് ഈ നായ. നിരവധിയാളുകൾ അഭിപ്രായങ്ങളും ഈ ദൃശ്യത്തിന്റെ താഴെ പങ്കുവച്ചിട്ടുണ്ട്. പതിനാറായിരത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Two-legged Dog Keeps Falling and Getting Up while Crossing Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com