ADVERTISEMENT

ടാനിയ മാക്‌കീയുടെ ഫാമിലെ കുതിരയായ ഡെസ്റ്റിനി ഗർഭം ധരിച്ചപ്പോൾ അത് ഭാഗ്യം കൊണ്ടുവരുമെന്ന് അവർ കരുതിയിരുന്നില്ല. ആശ്ചര്യമെന്നോണം ഡെസ്റ്റിനി ജന്മം നൽകിയത് ഒരേപോലുള്ള ഇരട്ടകൾക്കാണ്‌. കുതിരകൾ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുന്നത് പതിനായിരത്തിൽ ഒന്നുമാത്രം സാധ്യതയുള്ള അപൂർവമായ സംഭവമാണ്. എന്നാൽ ആശ്ചര്യം അവിടം കൊണ്ടും തീർന്നില്ല. പതിനെട്ട് മാസങ്ങൾക്കു ശേഷം  ഡെസ്റ്റിനി വീണ്ടും ജന്മം നൽകിയതും ഇരട്ടക്കുഞ്ഞുങ്ങൾക്കാണ്!

കുതിരകൾ ഇരട്ടകളെ ഗർഭം ധരിച്ചാൽ സാധാരണയായി രണ്ടു ഭ്രൂണങ്ങളും ആറാഴ്ചയ്ക്കുള്ളിൽ അലസിപ്പോകാനാണ് ഏറെ സാധ്യത. എന്നാൽ ഡെസ്റ്റിനിയുടെ കാര്യത്തിൽ അതെല്ലാം തിരുത്തിക്കുറിക്കപ്പെട്ടു . കുതിരകൾ രണ്ടുതവണ ഇരട്ടകൾക്ക് ജന്മം നൽകാൻ ദശ ലക്ഷത്തിൽ ഒന്നു മാത്രമാണ് സാധ്യത. അത്തരം ഒരു അപൂർവ ഭാഗ്യമാണ് ടാനിയ മാക്‌കീയുടെ ഗാസൺസ് ഫാം സ്റ്റഡ് എന്ന ഫാമിനെ തേടിയെത്തിയത്. രണ്ടാംതവണ ഡെസ്റ്റിനി ജന്മം നൽകിയ കുഞ്ഞുങ്ങൾ ഒരേപോലുള്ള ഇരട്ടകളല്ല.

അനേക വർഷങ്ങളായി കുതിരകളെ വളർത്തിയിട്ടുണ്ട് എങ്കിലും ഇത്തരമൊരു സംഭവം തനിക്ക് കേട്ടുകേൾവിപോലുമില്ലാത്ത തായിരുന്നുവെന്ന് ടാനിയ വ്യക്തമാക്കി. കുഞ്ഞുങ്ങൾ നാലു പേരും പൂർണ ആരോഗ്യത്തോടെയാണ് ജനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. 

ഇംഗ്ലണ്ടിലെ എക്സ്റ്റർ നഗരത്തിലാണ് ടാനിയയുടെ ഗാസൺസ് ഫാം സ്റ്റഡ്. ഡെസ്റ്റിനിയുടെ ആദ്യ പ്രസവത്തിലേത് രണ്ടും ആൺകുട്ടികളായിരുന്നു. എന്നാൽ രണ്ടാമത് ഡെസ്റ്റിനി ജന്മം നൽകിയത് ഒരു ആൺ കുതിരയ്ക്കും ഒരു പെൺ കുതിരയ്ക്കുമാണ്. ആദ്യ പ്രസവത്തിലെ കുഞ്ഞുങ്ങൾക്ക് ഷോക്ക് വേവ് എന്നും  മസ്ത ബ്ലാസ്റ്റ  എന്നുമാണ് പേര് നൽകിയിരിക്കുന്നത്. രണ്ടാമത്തെ ഇരട്ടക്കുട്ടികൾക്ക് നല്ല പേരുകൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ടാനിയ ഇപ്പോൾ.

English SummaryHorse that gave birth to identical twin foals defies 1million-1 odds after giving birth to ANOTHER set just 18 months later

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com