പുള്ളിപ്പുലിയുടെ ഇരയെ അടിച്ചു മാറ്റിയ കഴുതപ്പുലികൾ; ദൃശ്യങ്ങൾ കൗതുകമാകുന്നു!

Hungry hyenas catch leopard's food from a tree
SHARE

ഒത്തുപിടച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ല് എല്ലാവർക്കുമറിയാം. ആ പഴഞ്ചൊല്ല് അന്വർഥമാക്കിയിരിക്കുകയാണ് ആഫ്രിക്കയിലെ രണ്ട് കഴുതപ്പുലികൾ. സാധാരണയായി മറ്റു മൃഗങ്ങൾ വേട്ടയാടുന്ന ഇരകളുടെ അവശിഷ്ടങ്ങളൊക്കെ ഭക്ഷിക്കുന്ന കഴതപ്പുലിക്കൂട്ടങ്ങളെ കാണാറുണ്ട്. തരം കിട്ടിയാൽ മറ്റു മൃഗങ്ങളെയും ഇവ കൂട്ടം ചേർന്ന് ആക്രമിച്ചു കീഴ്പ്പെടുത്തും. എന്നാൽ ഇവിടെ സംഭവിച്ചത് അതൊന്നുമല്ല.

പുള്ളിപ്പുലിയുടെ ഇരയുമായി കടന്നുകളഞ്ഞ രണ്ട് കഴുതപ്പുലികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പുള്ളിപ്പുലികൾ ഒറ്റയ്ക്കു വേട്ടയാടി ഭക്ഷണം മരത്തിനു മുകളിൽ കൊണ്ടുവച്ചാണ് ഭക്ഷിക്കാറുള്ളത്. ഭക്ഷിച്ച് കഴിഞ്ഞതിനു ശേഷമുള്ള ഇരയുടെ ശരീരഭാഗങ്ങളും മരത്തിനു മുകളിൽ സൂക്ഷിക്കുകയാണ് ഇവയുടെ പതിവ്. ഇങ്ങനെ മരത്തിനു മുകളിൽ സൂക്ഷിക്കുന്ന ശരീരഭാഗങ്ങൾ പലപ്പോഴും പലപ്പോഴും കഴുകപ്പുലികളും മറ്റും അടിച്ചുമാറ്റി ഭക്ഷിക്കാറുണ്ട്. എന്നാൽ ഇവിടെ സംഭവിച്ചത് അതായിരുന്നില്ല.

കഷ്ടപ്പെട്ടു വേട്ടയാടിയ മാൻ വർഗത്തിൽ പെട്ട ജീവിയുമായി മരത്തിലേക്ക് കയറുകയായിരുന്നു പുള്ളിപ്പുലി. എന്നാൽ മരക്കൊമ്പിനിടയിലായി ഇര കുടുങ്ങി. പുള്ളിപ്പുലി വായിൽ ഇരയുടെ കഴുത്തും ബാക്കി ശരീരഭാഗം താഴോട്ടും തൂങ്ങിക്കിടന്നു. ഈ അവസരം മുതലാക്കിയാണ് കഴുതപ്പുലികൾ ഇരയുടെ കാലിൽ പിടുത്തമിട്ടത്. തറനിരപ്പിൽ നിന്ന് മുകളിലേക്ക് ചാടിയാണ് കഴുതപ്പുലി പുള്ളിപ്പുലിയുടെ ഇരയുടെ കാലിൽ പിടുത്തം മുറുക്കിയത്. ഏറെനേരത്തെ പരിശ്രമത്തിനു ശേഷമാണ് ഇരയുടെ കാലിൽ പിടുത്തം കിട്ടിയത്. 

പിടുത്തം മുറുക്കിയ കഴുതപ്പുലി കുറച്ചുസമയം കാലിൽ പിടിച്ച് തൂങ്ങിക്കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ചു സമയം കൊണ്ട് പുള്ളിപ്പുലിയുടെ ഇരയെ വലിച്ചു താഴെയിടുന്നതിൽ കഴുതപ്പുലി വിജയിച്ചു. സമീപത്തു നിന്ന  കഴുതപ്പുലിയും ഇരയുടെ കാലിൽ പിടുത്തമിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് മാർച്ച് 9ന് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കപവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Hungry hyenas catch leopard's food from a tree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE